Top

പേരക്കുട്ടിയുടെ ചികിത്സയ്ക്ക് പണമില്ലാതെ വലഞ്ഞയാൾക്ക് ഓണം ബമ്പർ രണ്ടാം സമ്മാനം

വർഷങ്ങളായി വാടക വീട്ടിലാണ് നവാസ് താമസിക്കുന്നത്

21 Sep 2021 2:59 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

പേരക്കുട്ടിയുടെ ചികിത്സയ്ക്ക് പണമില്ലാതെ  വലഞ്ഞയാൾക്ക് ഓണം ബമ്പർ രണ്ടാം സമ്മാനം
X

ഓണം ബബർ രണ്ടാം സമ്മാനമടിച്ചത് ആലപ്പുഴ കലവൂർ മാമൂട് ചിറയിൽ നവാസിന്. ലഭിച്ച തുക കൊണ്ട് പേരക്കുട്ടിയുടെ ചികിത്സ നടത്താനാണ് ഇദ്ദേഹത്തിന്റെ തീരുമാനം. ചികിത്സയ്ക്ക് 20000 രൂപ ഇല്ലാത്തതു മൂലം പേരക്കുട്ടിയുടെ ചികിത്സ മാറ്റി വെച്ചിരിക്കുകയായിരുന്നു നവാസും കുടുംബവും.

നവാസിന്റെ കൊച്ചുമകളായ അഞ്ചാം ക്ലാസുകാരി നസ്രിയയ്ക്ക് വൃക്ക സംബന്ധമായ അസുഖമാണ്. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ കാണിച്ചപ്പോൾ 5 ദിവസത്തെ കിടത്തി ചികിത്സ വേണമെന്ന് ഡോക്ടർ നിർദ്ദേശിച്ചു. എന്നാൽ ഇതിനായി താമസത്തിനും മറ്റുമായി 20,000 രൂപയാവും. ഇത്രയും പണം ഇല്ലാത്തതിനാൽ പിന്നീട് ചികിത്സിക്കാം എന്ന് അറിയിച്ച് വീട്ടിലേക്ക് മടങ്ങുകയായിരുന്നു. അതിനിടെയാണ് നവാസിനെ ഭാ​ഗ്യം തുണച്ചത്. വർഷങ്ങളായി വാടവ വീട്ടിലാണ് നവാസ് താമസിക്കുന്നത്.

Next Story