Top

തത്ക്കാലം മൂന്നാം ഡോസ് നല്‍കുന്നില്ലെന്ന് കേന്ദ്രം ഹൈക്കോടതിയില്‍; 'പരീക്ഷണങ്ങള്‍ പൂര്‍ത്തിയാകാന്‍ മാസങ്ങള്‍ വേണം'

മൂന്നാം ഡോസ് നല്‍കാന്‍ നിലവില്‍ വ്യവസ്ഥയില്ല

26 Aug 2021 11:34 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

തത്ക്കാലം മൂന്നാം ഡോസ് നല്‍കുന്നില്ലെന്ന് കേന്ദ്രം ഹൈക്കോടതിയില്‍; പരീക്ഷണങ്ങള്‍ പൂര്‍ത്തിയാകാന്‍ മാസങ്ങള്‍ വേണം
X

തത്ക്കാലം കൊവിഡ് മൂന്നാം ഡോസ് വാക്‌സിന്‍ നല്‍കുന്നില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ ഹൈക്കോടതിയില്‍. മൂന്നാം ഡോസ് നല്‍കാന്‍ നിലവില്‍ വ്യവസ്ഥയില്ലെന്നും പരീക്ഷണങ്ങള്‍ പൂര്‍ത്തിയാകാന്‍ മാസങ്ങള്‍ വേണ്ടിവരുമെന്ന് കേന്ദ്രം ഹൈക്കോടതിയെ അറിയിച്ചു.

കൊവിഡ് വാക്‌സിന്‍ ഇടവേള 84 ദിവസമാക്കിയത് ഫലപ്രാപ്തിക്ക് വേണ്ടിയാണെന്നും വാക്‌സിന്‍ ക്ഷാമം മൂലമല്ലെന്നും കേന്ദ്രം കോടതിയില്‍ വിശദീകരിച്ചു. വിഷയത്തില്‍ വിശദീകരണം നല്‍കാന്‍ കോടതി നേരത്തെ നിര്‍ദ്ദേശിച്ചിരുന്നു.

Next Story

Popular Stories