Top

200 കോടിയുടെ വായ്പ തിരിച്ചടച്ചില്ല; ഇ ടി മുഹമ്മദ് ബഷീര്‍ എംപിയുടെ മകനെതിരെ ജപ്തി നീക്കവുമായി ബാങ്കുകള്‍

ഇ ടി ഫിറോസിന്റെ വീടും വസ്തുവകകളും ജപ്തി ചെയ്യാനാണ് ബാങ്കുകളുടെ നീക്കം.

9 Oct 2021 3:15 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

200 കോടിയുടെ വായ്പ തിരിച്ചടച്ചില്ല; ഇ ടി മുഹമ്മദ് ബഷീര്‍ എംപിയുടെ മകനെതിരെ ജപ്തി നീക്കവുമായി ബാങ്കുകള്‍
X

പൊന്നാനി എംപിയും മുസ്ലീം ലീഗ് ദേശീയ ഓര്‍ഗനൈസിംഗ് സെക്രട്ടറിയുമായ ഇടി മുഹമ്മദ് ബഷീറിന്റെ മകനെതിരെ ജപ്തി നടപടി. 200 കോടി രൂപയുടെ വായ്പ തിരിച്ചടയ്ക്കാത്തതിനെ തുടര്‍ന്നാണ് ഇടി ഫിറോസിനെതിരെ ബാങ്കുകള്‍ ജപ്തി നീക്കവുമായി മുന്നോട്ട് പോവുന്നത്.

ഇ ടി ഫിറോസിന്റെ ഉടമസ്ഥതയിലുള്ള അന്നം സ്റ്റീല്‍ പ്രൈവറ്റ് ലിമിറ്റഡിനായി എടുത്ത വായ്പ തിരിച്ചടവ് മുടങ്ങിയതിനെ തുടര്‍ന്നാണ് നടപടി. 2013 ല്‍ പഞ്ചാബ് നാഷണല്‍ ബാങ്ക്, കനറാ ബാങ്ക് എന്നിവയാണ് ഇടി ഫിറോസിന് വായ്പ അനുവദിച്ചത്.

കോഴിക്കോട് സിജെഎം കോടതിയുടെ ഉത്തരവ് ചുവട് പിടിച്ചാണ് ബാങ്കുകള്‍ ജപ്തി നടപടിയുമായി മുന്നോട്ട് പോവുന്നത്. ഈ മാസം 21 നകം വസ്തുവകകള്‍ ഏറ്റെടുക്കണം എന്നാണ് കോടതി നിര്‍ദേശം. ഇ ടി ഫിറോസിന്റെ വീടും വസ്തുവകകളും ജപ്തി ചെയ്യാനാണ് ബാങ്കുകളുടെ നീക്കം. കോഴിക്കോട്ടെ ഫോര്‍ ഇന്‍ ബസാറും ജ്പതിചെയ്യേണ്ട വസ്ഥുക്കളുടെ പട്ടികയില്‍ ഉള്‍പ്പെടുന്നു.

അതേസമയം, വായ്പ തിരിച്ചടയ്ക്കുമെന്നാണ് ഇടി ഫിറോസിന്റെ നിലപാട്. എഷ്യാനെറ്റ് ന്യൂസിനോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

Next Story