Top

പ്രവര്‍ത്തനാനുമതിയില്ല, കൊടുങ്ങല്ലൂരിലെ സ്വകാര്യ സ്‌കൂളിന് എതിരെ പരാതിയുമായി നാട്ടുകാര്‍

8 Aug 2021 2:28 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

പ്രവര്‍ത്തനാനുമതിയില്ല, കൊടുങ്ങല്ലൂരിലെ  സ്വകാര്യ സ്‌കൂളിന് എതിരെ പരാതിയുമായി നാട്ടുകാര്‍
X

കൊടുങ്ങല്ലൂരില്‍ സ്വകാര്യ സ്‌കൂളിന് എതിരെ പരാതിയുമായി പരിസരവാസികള്‍. കൊടുങ്ങല്ലൂര്‍ അല്‍ അമീന്‍ ചേരമാന്‍ മാലിക് പബ്ലിക് സ്‌കൂളിന് പ്രവര്‍ത്താനാനുമതിയില്ലെന്നാണ് പരിസരവാസികളുടെ ആക്ഷേപം. കുട്ടികളില്‍ നിന്ന് തലവരിപ്പണമായിട്ടും മറ്റും അനധികൃതമായി ഫീസ് ഇനത്തിലും പിരിവ് നടത്തിയാണ് സ്‌കൂള്‍ പ്രവര്‍ത്തിക്കുന്നത്. എന്നാല്‍ പ്രവര്‍ത്തിക്കാനാവശ്യമായ യാതൊരു തരത്തിലുമുള്ള നിയമാനുസൃത അനുമതിയോ സ്‌കൂളിന് ഇല്ലെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു.

സിബിഎസി സ്‌കൂള്‍ ആയാണ് സ്ഥാപനം പ്രവര്‍ത്തിക്കുന്നത്. എന്നാല്‍ ഇത്തരത്തില്‍ ഒരു സ്ഥാപനം പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിന് ബില്‍ഡിംഗ് നമ്പര്‍ പോലൂം ലഭിച്ചിട്ടില്ല. ഇത്രയും കാലം പ്രവര്‍ത്തിച്ചിരുന്ന സ്‌കൂളിന് സിബിഎസ്ഇ അംഗീകരിക്കാമോ, നിയമപ്രകാരം ലഭിക്കേണ്ട ഗവണ്‍മെന്റിന്റെ എന്‍ഒസിയോ പോലും ലഭിച്ചിട്ടില്ലെന്നുമാണ് പരിസരവാസികളുടെ ആക്ഷേപം. സ്ഥാപനത്തെപ്പറ്റി ഡിഇഒ, ഡിപിഒ പോലുള്ള ഉദ്യോഗസ്ഥര്‍ക്ക് വിവരവുമുണ്ട്. എന്നിട്ടും നിയമ വിരുദ്ധമായി സ്ഥാപനം പ്രവര്‍ത്തിച്ച് വരികയാണൈന്നും പരിസരവാസികള്‍ ചൂണ്ടിക്കാട്ടുന്നു.

സംഭവത്തില്‍ റവന്യൂ ഡിവിഷണല്‍ ഓഫീസര്‍ക്ക് ഉള്‍പ്പെടെ പരാതി നല്‍കിയിരിക്കുകയാണ് പരിസരവാസികള്‍. വിഷയത്തില്‍ നേരത്തെ പരിസരവാസികളും രക്ഷിതാക്കളും ആര്‍ഡിഒയ്ക്ക് ഉള്‍പ്പെടെ പരാതി നല്‍കിയിരുന്നു. വിഷയത്തിലേക്ക് പൊതുജന ശ്രദ്ധ ആകര്‍ഷിക്കുന്നതിനായി പരിസരവാസികളുടേയം, രക്ഷിതാക്കളും ഒപ്പു ശേഖരണം ഉള്‍പ്പെടെ സംഘടിപ്പിച്ചാണ് മുന്നോട്ട് പോവുന്നത്.

അതേസമയം, സ്‌കൂളിന് എതിരായ ആക്ഷേപങ്ങള്‍ നിഷേധിക്കുകയാണ് കൊടുങ്ങല്ലൂര്‍ അല്‍ അമീന്‍ ചേരമാന്‍ മാലിക് പബ്ലിക് സ്‌കൂള്‍ അധികൃതര്‍. എന്‍ഒസി ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ നടപടികള്‍ അന്തിമഘട്ടത്തിലാണ്. അനുമതി ഇല്ലെന്ന് ഉള്‍പ്പെടെയുള്ള ആക്ഷേപങ്ങള്‍ അടിസ്ഥാന രഹിതമാണ്. പരിസരവാസികളുടെ ഇത്തരമൊരു നീക്കത്തിന് പിന്നില്‍ എന്താണ് കാര്യമെന്ന് അറിയില്ലെന്നും അല്‍ അമീന്‍ ചേരമാന്‍ മാലിക് പബ്ലിക് സ്‌കൂള്‍ മാനേജര്‍ റിപ്പോര്‍ട്ടര്‍ ടിവി പ്രതികരിച്ചു.

Next Story