Top

'നാട്ടിൽ വാക്സിൻ കിട്ടുന്നില്ല, സൂചിയില്ല സിറിഞ്ചില്ല'; ടി.ജി മോ​ഹൻദാസിന്റെ ആരോപണങ്ങൾ

17 Aug 2021 12:46 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

നാട്ടിൽ വാക്സിൻ കിട്ടുന്നില്ല, സൂചിയില്ല സിറിഞ്ചില്ല; ടി.ജി മോ​ഹൻദാസിന്റെ ആരോപണങ്ങൾ
X

ആരോ​ഗ്യവകുപ്പ് മന്ത്രി വീണാ ജോർജിനോട് പരാതിയുമായി സംഘപരിവാർ നേതാവ് ടി.ജി മോഹൻദാസ്. നാട്ടിൽ ഒരുപാട് പേർക്ക് വാക്സിൻ കിട്ടുന്നില്ല. സിറിഞ്ച് ഇല്ല സൂചി ഇല്ല. ഇങ്ങനെ ഒരുപാട് പരാതികളുണ്ട്. അദ്ദേഹം ഫെയിസ്ബുക്കിൽ കുറിച്ചു. വാക്സിൻ ലഭ്യമാക്കുന്ന സ്ഥല സമയ വിവരങ്ങൾ സർക്കാർ ഇതര വ്യക്തികൾ കൈമാറിയെന്നും മോഹൻദാസ് ഉന്നയിക്കുന്നുണ്ട്. പോസ്റ്റിനൊപ്പം ഒരു വാട്സാപ്പ് ചാറ്റിന്റെ സ്ക്രീൻ ഷോട്ടും അദ്ദേഹം ഉൾപ്പെടുത്തിയിട്ടുണ്ട്.

കുറിപ്പ് ഇങ്ങനെ

ബഹുമാനപ്പെട്ട മന്ത്രി ശ്രീമതി വീണാ ജോർജ്.. നാട്ടിൽ ഒരുപാട് പേർക്ക് വാക്സിൻ കിട്ടുന്നില്ല. സിറിഞ്ച് ഇല്ല സൂചി ഇല്ല. ഇങ്ങനെ ഒരുപാട് പരാതികളുണ്ട്. ഈ സമയത്ത് പത്രപ്രവർത്തക യൂണിയൻ കെയുഡബ്ല്യുജെയുടെ വാട്സ് ആപ്പ് ഗ്രൂപ്പിൽ സഖാവ് സുരേഷ് വെള്ളിമംഗലം ഇട്ട മെസേജ് ആണ് ഞാൻ താഴെ കൊടുത്തിരിക്കുന്നത്. വാക്സിൻ എവിടെ കിട്ടും എന്ന് ഈ മെസേജിൽ കൃത്യമായി പറയുന്നു. അതും ഇന്ന് 17 ഓഗസ്റ്റ് 2021 ഉച്ചയ്ക്ക് 11.55ന്.

വാക്സിൻ കിട്ടുന്ന കാര്യം സർക്കാർ പ്രസിദ്ധീകരിക്കേണ്ടതല്ലേ? പത്രപ്രവർത്തകർ അവരുടെ മാത്രം ഗ്രൂപ്പിൽ അവരുടെ അടുപ്പക്കാരെ മാത്രം അറിയിക്കേണ്ട വിവരമാണോ? അതോ ഇതൊക്കെയാണോ സർക്കാരിന്റെ വാക്സിൻ വിതരണ നയം?



Next Story