Top

'ഇടതുപക്ഷം തോറ്റു തുന്നംപാടി': കട്ട സപ്പോര്‍ട്ട് നല്‍കിയവര്‍ക്ക് നന്ദിയെന്ന് അജിത തങ്കപ്പന്‍

23 Sep 2021 6:17 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ഇടതുപക്ഷം തോറ്റു തുന്നംപാടി: കട്ട സപ്പോര്‍ട്ട് നല്‍കിയവര്‍ക്ക് നന്ദിയെന്ന് അജിത തങ്കപ്പന്‍
X

തൃക്കാക്കര നഗരസഭയിലെ അവിശ്വാസപ്രമേയം ചര്‍ച്ചയ്ക്ക് എടുക്കാതെ തള്ളിയതോടെ ഇടതുപക്ഷം തോറ്റു തുന്നം പാടിയെന്ന് തൃക്കാക്കര നഗരസഭാ അധ്യക്ഷ അജിത തങ്കപ്പന്‍. നഗരസഭയിലെ നടപടികള്‍ക്ക് പിന്നാലെ നടത്തിയയായിരുന്നു അജിത തങ്കപ്പന്റെ പ്രതികരണം. എല്ലാവരും ഒപ്പം തിനിക്കൊപ്പം നിന്നു. കോണ്‍ഗ്രസ് അംഗങ്ങള്‍ക്കൊപ്പം മുസ്ലീം ലീഗ് അംഗങ്ങള്‍ വിമതന്‍മാര്‍ എന്നിവരുടെ കട്ട സപ്പോര്‍ട്ട് ലഭിച്ചു. അവിശ്വാസത്തെ മറികടക്കാനായതില്‍ ഈശ്വരന് നന്ദി, ഒപ്പം നിന്നവരോട് നന്ദിയും കടപ്പാടുമുണ്ട്. 9 മാസങ്ങളായി തന്നെ താഴെയിറക്കാന്‍ അടവുകള്‍ ഇറക്കുകയാണ്. അതിന്റെ ഭാഗമായിരുന്നു ഇപ്പോഴത്തെ വിവാദവും എന്നും അജിത തങ്കപ്പന്‍ ചൂണ്ടിക്കാട്ടി.

കൗണ്‍സില്‍ യോഗത്തില്‍ ക്വാറം തികയാത്തത് കൊണ്ടാണ് അവിശ്വാസപ്രമേയം അവതരിപ്പിക്കാന്‍ സാധിക്കാത്തത്. 43 അംഗ കൗണ്‍സിലില്‍ പങ്കെടുത്തത് 18 പേരാണ്. വേണ്ടത് 22 പേരായിരുന്നു. നാല് സ്വതന്ത്രന്മാരും യുഡിഎഫ് അംഗങ്ങളും അടക്കം 25 കൗണ്‍സിലര്‍മാര്‍ കൗണ്‍സില്‍ യോഗത്തില്‍ നിന്ന് വിട്ടുനിന്നു. പ്രതിപക്ഷത്തെ 18 കൗണ്‍സിലര്‍മാര്‍ മാത്രമാണ് യോഗത്തില്‍ പങ്കെടുത്തത്.

അതേസമയം, അജിത തങ്കപ്പനെ മാറ്റിയില്ലെങ്കില്‍ ആറു മാസത്തിന് ശേഷം വീണ്ടും അവിശ്വാസ പ്രമേയം കൊണ്ടുവരുമെന്ന് പ്രതിപക്ഷം അറിയിച്ചു. അജിത തങ്കപ്പനെ മാറ്റാന്‍ യുഡിഎഫില്‍ ധാരണയായിട്ടുണ്ട്. അതുകൊണ്ടാണ് അവിശ്വാസ പ്രമേയത്തില്‍ നിന്ന് യുഡിഎഫ് കൗണ്‍സിലര്‍മാര്‍ വിട്ടുനില്‍ക്കുന്നതെന്നും പ്രതിപക്ഷം പറഞ്ഞു. 43 അംഗ കൗണ്‍സിലില്‍ യുഡിഎഫിന് 21ഉം എല്‍ഡിഎഫിന് 17ഉം അംഗങ്ങളാണുള്ളത്. അഞ്ച് കൗണ്‍സിലര്‍മാരാണ് നഗരസഭയില്‍ ലീഗിനുള്ളത്. അഞ്ച് സ്വതന്ത്രരില്‍ നാലുപേരുടെ പിന്തുണയിലാണ് യുഡിഎഫ് ഭരണം പിടിച്ചത്. ഒരു സ്വതന്ത്രന്റെ പിന്തുണ എല്‍ഡിഎഫിനാണ്.

Next Story

Popular Stories