Top

ക്വാറം തികഞ്ഞില്ല; തൃക്കാക്കരയിലെ അവിശ്വാസപ്രമേയം ചര്‍ച്ചയ്ക്ക് എടുക്കാതെ തള്ളി

43 അംഗ കൗണ്‍സിലില്‍ പങ്കെടുത്തത് 18 പേരാണ്. വേണ്ടത് 22 പേരായിരുന്നു.

23 Sep 2021 5:19 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ക്വാറം തികഞ്ഞില്ല; തൃക്കാക്കരയിലെ അവിശ്വാസപ്രമേയം ചര്‍ച്ചയ്ക്ക് എടുക്കാതെ തള്ളി
X

തൃക്കാക്കര നഗരസഭയിലെ അവിശ്വാസപ്രമേയം ചര്‍ച്ചയ്ക്ക് എടുക്കാതെ തള്ളി. കൗണ്‍സില്‍ യോഗത്തില്‍ ക്വാറം തികയാത്തത് കൊണ്ടാണ് അവിശ്വാസപ്രമേയം അവതരിപ്പിക്കാന്‍ സാധിക്കാത്തത്. 43 അംഗ കൗണ്‍സിലില്‍ പങ്കെടുത്തത് 18 പേരാണ്. വേണ്ടത് 22 പേരായിരുന്നു.

നാല് സ്വതന്ത്രന്മാരും യുഡിഎഫ് അംഗങ്ങളും അടക്കം 25 കൗണ്‍സിലര്‍മാര്‍ കൗണ്‍സില്‍ യോഗത്തില്‍ നിന്ന് വിട്ടുനിന്നു. പ്രതിപക്ഷത്തെ 18 കൗണ്‍സിലര്‍മാര്‍ മാത്രമാണ് യോഗത്തില്‍ പങ്കെടുത്തത്. അജിത തങ്കപ്പനെ മാറ്റിയില്ലെങ്കില്‍ ആറു മാസത്തിന് ശേഷം വീണ്ടും അവിശ്വാസ പ്രമേയം കൊണ്ടുവരുമെന്ന് പ്രതിപക്ഷം അറിയിച്ചു. അജിത തങ്കപ്പനെ മാറ്റാന്‍ യുഡിഎഫില്‍ ധാരണയായിട്ടുണ്ട്. അതുകൊണ്ടാണ് അവിശ്വാസ പ്രമേയത്തില്‍ നിന്ന് യുഡിഎഫ് കൗണ്‍സിലര്‍മാര്‍ വിട്ടുനില്‍ക്കുന്നതെന്നും പ്രതിപക്ഷം പറഞ്ഞു.

43 അംഗ കൗണ്‍സിലില്‍ യുഡിഎഫിന് 21ഉം എല്‍ഡിഎഫിന് 17ഉം അംഗങ്ങളാണുള്ളത്. അഞ്ച് കൗണ്‍സിലര്‍മാരാണ് നഗരസഭയില്‍ ലീഗിനുള്ളത്. അഞ്ച് സ്വതന്ത്രരില്‍ നാലുപേരുടെ പിന്തുണയിലാണ് യുഡിഎഫ് ഭരണം പിടിച്ചത്. ഒരു സ്വതന്ത്രന്റെ പിന്തുണ എല്‍ഡിഎഫിനാണ്.

Next Story