Top

എനിക്ക് എന്നെ തീരെ വിശ്വാസം ഇല്ല!; സ്വന്തം വോട്ടില്‍ ബിജെപി ക്ഷേമകാര്യഅധ്യക്ഷ പുറത്ത്; കൈയ്യബദ്ധം

വക്കം ഗ്രാമപഞ്ചായത്ത് ഭരണ സമിതിയില്‍ നിന്നും ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷ പുറത്തായത് സ്വന്തം വോട്ടില്‍

29 Sep 2021 7:23 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

എനിക്ക് എന്നെ തീരെ വിശ്വാസം ഇല്ല!; സ്വന്തം വോട്ടില്‍ ബിജെപി ക്ഷേമകാര്യഅധ്യക്ഷ പുറത്ത്; കൈയ്യബദ്ധം
X

വക്കം ഗ്രാമപഞ്ചായത്ത് ഭരണ സമിതിയില്‍ നിന്നും ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷ പുറത്തായത് സ്വന്തം വോട്ടില്‍. അധ്യക്ഷക്കെതിരെ കോണ്‍ഗ്രസ് അംഗങ്ങള്‍ കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തിനെതിരെ സൊസൊറ്റി വാര്‍ഡ് അംഗം കൂടിയായ ശാന്തമ്മ തന്നെ വോട്ട് ചെയ്യുകയായിരുന്നു. കൈഅബദ്ധം പറ്റിയതോടെ ശാന്തമ്മക്ക് സ്ഥാനം നഷ്ടപ്പെട്ടു.

മൂന്നംഗ സമിതിയിലെ രണ്ട് കോണ്‍ഗ്രസ് അംഗങ്ങളും ശാന്തമ്മയും അവശ്വാസത്തെ അനുകൂലിച്ച് വോട്ട് ചെയ്യുകയായിരുന്നു.തുടര്‍ന്നു വരണാധികാരിയായിരുന്ന ചിറയിന്‍കീഴ് ബിഡിഒ ലെനിന്‍ അവിശ്വാസപ്രമേയം ഐകകണ്‌ഠേന പാസായതായി അറിയിക്കുകയായിരുന്നു.

14 അംഗ പഞ്ചായത്തു ഭരണസമിതിയില്‍ ഏഴംഗങ്ങളുള്ള കോണ്‍ഗ്രസാണു ഭരിക്കുന്നത്. ബിജെപിയ്ക്ക് അഞ്ചും സിപിഎമ്മിനു രണ്ടും അംഗങ്ങളുമുണ്ട്. രണ്ടാഴ്ച മുന്‍പു ഡിസിസി നേതൃത്വം അറിയിച്ചതനുസരിച്ചു സമിതിയിലെ കോണ്‍ഗ്രസ് പ്രതിനിധി വി.അരുണ്‍ അവിശ്വാസത്തിനു നോട്ടീസ് നല്‍കുകയായിരുന്നു. മറ്റൊരു കോണ്‍ഗ്രസ് അംഗം എസ്. ഗണേഷും അവിശ്വാസത്തെ പിന്താങ്ങി. വോട്ടെടുപ്പില്‍ ബാലറ്റ് പരിശോധിച്ചപ്പോഴാണു സമിതി അധ്യക്ഷയായ ശാന്തമ്മയും പ്രമേയത്തെ പിന്തുണച്ചതായി കണ്ടെത്തിയത്.പാര്‍ട്ടിക്കു നാണക്കേടുണ്ടാക്കിയ സംഭവത്തില്‍ ശാന്തമ്മയ്ക്ക് ബിജെപി കാരണം കാണിക്കല്‍ നോട്ടിസ് നല്‍കിയെന്നാണ് സൂചന.

Next Story