Top

ഡോക്ടറെ മര്‍ദ്ദിച്ച കേസില്‍ നടപടിയെടുത്തില്ല; കൂട്ട അവധിയെടുത്ത് പ്രതിഷേധം ശക്തമാക്കാനൊരുങ്ങി ഡോക്ടര്‍മാര്‍

ചൊവ്വാഴ്ച്ച ഒ പി, വാക്‌സിനേഷന്‍, സ്വാബ് പരിശോധന എന്നിവ ഒഴിവാക്കിയാണ് പ്രതിഷേധം.

2 Aug 2021 12:59 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ഡോക്ടറെ മര്‍ദ്ദിച്ച കേസില്‍ നടപടിയെടുത്തില്ല; കൂട്ട അവധിയെടുത്ത് പ്രതിഷേധം ശക്തമാക്കാനൊരുങ്ങി ഡോക്ടര്‍മാര്‍
X

കുട്ടനാട് കൈനകരിയില്‍ വാക്‌സിനേഷനിടെ ഡോക്ടറെ മര്‍ദ്ദിച്ച സംഭവത്തില്‍ പ്രതികള്‍ക്കെതിരെ നടപടിയെടുക്കാത്തതില്‍ പ്രതിഷേധം ശക്തമാക്കാനൊരുങ്ങി ആലപ്പുഴയിലെ സര്‍ക്കാര്‍ ഡോക്ടര്‍മാര്‍. ഇതിന്റെ ഭാഗമായി നാളെ കൂട്ട അവധിയെടുക്കുമെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. ഒ പി ഉള്‍പ്പെടെ ബഹിഷ്‌കരിച്ചുകൊണ്ടാണ് പ്രതിഷേധം.

ചൊവ്വാഴ്ച്ച ഒ പി, വാക്‌സിനേഷന്‍, സ്വാബ് പരിശോധന എന്നിവ ഒഴിവാക്കിയാണ് പ്രതിഷേധം. പ്രതികള്‍ക്കെതിരെ നടപടിയെടുക്കാത്തതിനെതിരെ കുപ്പപ്പുറം പ്രാഥമിക കേന്ദ്രത്തിലെ ആരോഗ്യ പ്രവര്‍ത്തകര്‍ അവധി ദിവസമായിരുന്ന ഞായറാഴ്ച്ച അധിക ഡ്യൂട്ടിയെടുത്തും 500 പേര്‍ക്ക് വാക്‌സിന്‍ നല്‍കിയും പ്രതിഷേധിച്ചിരുന്നു. ആശാ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ 22 ആരോഗ്യപ്രവര്‍ത്തകരായിരുന്നു പ്രതിഷേധത്തില്‍ പങ്കെടുത്തത്.

വാക്‌സിന്‍ വിതരണത്തെച്ചൊല്ലിയുണ്ടായ തര്‍ക്കത്തെത്തുടര്‍ന്ന് കുപ്പപ്പുറം പ്രാഥമികാരോഗ്യ കേന്ദ്രം മെഡിക്കല്‍ ഓഫിസറായ ഡോ. ശരത് ചന്ദ്രബോസിനെ കയ്യേറ്റം ചെയ്തതില്‍ നടപടിയെടുക്കാത്തതിനെതിരെയാണ് ആരോഗ്യപ്രവര്‍ത്തകരുടെ പ്രതിഷേധം. വാക്‌സിനേഷനില്‍ ബാക്കിവന്ന പത്ത് യൂണിറ്റ് വാക്‌സിനെ ചൊല്ലിയുണ്ടായ തര്‍ക്കമായിരുന്നു മര്‍ദ്ദനത്തില്‍ കലാശിച്ചത്. കൈനകരി പഞ്ചായത്ത് പ്രസിഡന്റ് എം സി പ്രസാദ്, സിപിഐഎം ലോക്കല്‍ കമ്മിറ്റി സെക്രട്ടറി പി ടി രഘുവരന്‍, വിശാഖ് വിജയന്‍ എന്നിവര്‍ക്കെതിരെയാണ് കേസ്. ഇതില്‍ വിശാഖ് വിജയന്‍ അറസ്റ്റിലായെങ്കിലും മറ്റു രണ്ടുപേരും ഒളിവിലായതിനാല്‍ ഇതുവരെ പിടികൂടിയിട്ടില്ല.

Next Story