Top

നിതിനയുടെ കൊലപാതകം; ഒരമ്മയ്ക്ക് നഷ്ടപ്പെട്ടത് ഏക പ്രതീക്ഷയെ

തയ്യൽ ജോലി ചെയ്തായിരുന്നു അമ്മ കുടുംബം പോറ്റിയിരുന്നത്

1 Oct 2021 10:29 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

നിതിനയുടെ കൊലപാതകം; ഒരമ്മയ്ക്ക് നഷ്ടപ്പെട്ടത് ഏക പ്രതീക്ഷയെ
X

പാലാ സെന്റ് തോമസ് കോളേജിൽ വെച്ച് കഴുത്തറുത്ത് കൊല ചെയ്യപ്പെട്ട നിതിനയുടെ മരണത്തിൽ ഞെട്ടിത്തരിച്ച് അമ്മ. വീട്ടിൽ നിന്ന് രാവിലെ ഏഴു മണിക്ക് ഇരുവരും ഒരുമിച്ചാണ് ഇറങ്ങിയിരുന്നത്. നിതിന കോളേജിലേക്കും അമ്മ ചികിത്സാ സംബന്ധമായ കാര്യത്തിനും. നിതിനയും അമ്മയും മാത്രമാണ് വീട്ടിൽ താമസിക്കുന്നത്. തയ്യൽ ജോലി ചെയ്തായിരുന്നു അമ്മ കുടുംബം പോറ്റിയിരുന്നത്. പ്രളയത്തിൽ തകർന്ന വീട് ഈയടുത്ത് സന്നദ്ധ സംഘടനകളുടെ സഹായത്താൽ നിർമ്മിച്ചതാണ്. തലയോലപ്പറമ്പ് പഞ്ചായത്തിൽ തുറയിൽ ഭാ​ഗത്താണ് വീട്. അച്ഛനുണ്ടെങ്കിലും ഇടയ്ക്കേ വീട്ടിൽ വരാറുള്ളൂ. അമ്മയുടെ ഏക പ്രതീക്ഷയായിരുന്നു നിതിന. വിദേശത്ത് പോയി പഠിക്കണമെന്ന ആ​ഗ്രഹത്തിലായിരുന്നു നിതിന.

പാലാ സെന്റ് തോമസ് കോളേജില്‍ പരീക്ഷയ്ക്ക് എത്തിയ വിദ്യാര്‍ഥിനിയെയാണ് സഹപാഠി കഴുത്തറത്ത് കൊലപ്പെടുത്തിയത്. വൈക്കം, തലയോലപ്പറമ്പ് സ്വദേശിനി കളപ്പുരക്കല്‍ വീട്ടില്‍ നിഥിന മോളാണ് (22) കൊല്ലപ്പെട്ടത്. വൈക്കം സ്വദേശി അഭിഷേക് ആണ് ആക്രമണം നടത്തിയത്. ഫുഡ് ടെക്നോളജിവിദ്യാര്‍ത്ഥികളാണ് ഇരുവരും. വെള്ളിയാഴ്ച കാലത്ത് 11.30 ഓടെയാണ് സംഭവം. പേപ്പര്‍കട്ടര്‍ ഉപയോഗിച്ചാണ് അഭിഷേക് കൊല നടത്തിയതെന്നാണ് കോട്ടയം എസ്പി ശില്‍പയുടെ പ്രതികരണം. കൊലപാതകത്തിന് മുമ്പ് ഇരുവരും തമ്മില്‍ ബലപ്രയോഗം നടന്നിട്ടുണ്ടോയെന്ന് അറിയില്ല, അന്വേഷണം നടക്കുകയാണെന്ന് എസ്പി റിപ്പോര്‍ട്ടര്‍ ടിവിയോട് പ്രതികരിച്ചു.

Next Story