നിപ വൈറസ്; സെപ്തംബര്‍ 18, 25 തീയ്യതികളില്‍ നടത്താനിരുന്ന പി.എസ്.സി പരീക്ഷകള്‍ മാറ്റിവെച്ചു
നിപ പ്രതിരോധ നീക്കങ്ങളുടെ ഭാഗമായി കോഴിക്കോട്, കണ്ണൂര്‍, മലപ്പുറം ജില്ലകളില്‍ അതീവ ജാഗ്രത നിര്‍ദേശം പ്രഖ്യാപിച്ചിരുന്നു.
6 Sep 2021 11:38 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

സെപ്തംബര്‍ 18, 25 തീയ്യതികളില്‍ സംസ്ഥാനത്ത് നടത്താന്‍ നിശ്ചയിച്ചിരുന്ന പി.എസ്.സി പരീക്ഷ മാറ്റി. നിപ വൈറസ് ബാധയേറ്റ് ഒരാള്‍ മരണപ്പെട്ടതിന്റെ പശ്ചാത്തലത്തിലാണ് നീക്കം. മാറ്റിവെച്ച പരീക്ഷകള്‍ ഓക്ടോബര്‍ 23, 30 തീയതികളില്‍ നടത്തുമെന്ന് അധികൃതർ അറിയിച്ചു.
നിപ പ്രതിരോധ നീക്കങ്ങളുടെ ഭാഗമായി കോഴിക്കോട്, കണ്ണൂര്‍, മലപ്പുറം ജില്ലകളില്‍ അതീവ ജാഗ്രത നിര്‍ദേശം പ്രഖ്യാപിച്ചിരുന്നു. പുതിയ സാഹചര്യത്തില്‍ പരീക്ഷാ കേന്ദ്രങ്ങള്‍ സജ്ജീകരിച്ച് ഉദ്യോഗാര്‍ത്ഥികളെ പരീക്ഷയ്ക്ക് ഇരുത്തുന്നതിലുള്ള പ്രായോഗിക ബുദ്ധിമുട്ട് കണക്കിലെടുത്താണ് പി.എസ്.സി നീക്കം. സെപ്റ്റംബര്‍ 7 ന് നടത്താന്‍ നിശ്ചയിച്ചിരുന്ന കോളജ് വിദ്യാഭ്യാസ വകുപ്പില്‍ അസി. പ്രഫസര്‍ ( അറബി ) തസ്തികയുടെ വിവരണാത്മക പരീക്ഷ ഒക്ടോബര്‍ 6 ലേക്കും മാറ്റി നിശ്ചയിച്ചിട്ടുണ്ട്.
- TAGS:
- PSC
- Nipah
- nipah outbreak