Top

കോഴിക്കോട് നിപ കണ്‍ട്രോള്‍ റൂം തുറന്നു; ജനങ്ങള്‍ക്ക് ഈ നമ്പറുകളില്‍ ബന്ധപ്പെടാം

മൂന്ന് കൗണ്ടറുകളിലായാണ് കണ്‍ട്രോള്‍ റൂം പ്രവര്‍ത്തിക്കുന്നത്.

6 Sep 2021 11:10 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

കോഴിക്കോട് നിപ കണ്‍ട്രോള്‍ റൂം തുറന്നു; ജനങ്ങള്‍ക്ക് ഈ നമ്പറുകളില്‍ ബന്ധപ്പെടാം
X

നിപ പ്രതിരോധപ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഗവ. ഗസ്റ്റ് ഹൗസില്‍ ആരംഭിച്ച നിപ കണ്‍ട്രോള്‍ റൂം പ്രവര്‍ത്തന സജ്ജമായി. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് കണ്‍ട്രോള്‍ റൂം പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി. മൂന്ന് കൗണ്ടറുകളിലായാണ് കണ്‍ട്രോള്‍ റൂം പ്രവര്‍ത്തിക്കുന്നത്.

എന്‍ക്വയറി കൗണ്ടര്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കും. നാല് ജീവനക്കാര്‍ മൂന്ന് ഷിഫ്റ്റുകളിലായാണ് പ്രവര്‍ത്തിക്കുക. 0495-2382500, 0495-2382501, 0495-2382800, 0495-2382801 നമ്പറുകളില്‍ ജനങ്ങള്‍ക്ക് സംശയനിവാരണം നടത്താം.

ഇതുവരെ കണ്ടെത്തിയ സമ്പര്‍ക്ക പട്ടികയിലുള്ള മുഴുവന്‍പേരെയും ബന്ധപ്പെട്ട് കോണ്‍ടാക്ട് ട്രാക്കിങ് കൗണ്ടറില്‍ വിവരങ്ങള്‍ ശേഖരിക്കുന്നുണ്ട്. ഇവരുടെ ആരോഗ്യ സ്ഥിതിയും റെക്കോര്‍ഡ് ചെയ്യുന്നു. രാവിലെ ഒന്‍പത് മുതല്‍ ആറ് വരെയാണ് കൗണ്ടറിന്റെ പ്രവര്‍ത്തന സമയം. ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പാലിയേറ്റീവിലെ എട്ട് വളണ്ടിയര്‍മാരാണ് കൗണ്ടറിലുള്ളത്. മെഡിക്കല്‍ കോളേജില്‍ സമ്പര്‍ക്ക പട്ടികയിലുള്ളവരുടെ വിശദാംശങ്ങള്‍ മെഡിക്കല്‍ കോളേജ് കോണ്‍ടാക്ട് ട്രേസിംഗ് ടീം രേഖപ്പെടുത്തുന്നുണ്ട്.

Next Story

Popular Stories