Top

ബലാത്സംഗം തെളിഞ്ഞിരുന്നെങ്കില്‍ വധശിക്ഷ, സാക്ഷി ബധിരനും മൂകനുമായ സഹോദരന്‍; നാടിനെ ഞെട്ടിച്ച കൊലപാതത്തില്‍ വാദിഭാഗം അഭിഭാഷകന്‍ പറയുന്നു

12 Aug 2021 4:12 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ബലാത്സംഗം തെളിഞ്ഞിരുന്നെങ്കില്‍ വധശിക്ഷ, സാക്ഷി ബധിരനും മൂകനുമായ സഹോദരന്‍; നാടിനെ ഞെട്ടിച്ച കൊലപാതത്തില്‍ വാദിഭാഗം അഭിഭാഷകന്‍ പറയുന്നു
X

നിലമ്പൂരില്‍ സ്വന്തം അമ്മയെ മകന്‍ കൊലപ്പെടുത്തിയ കേസില്‍ 376-ാം വകുപ്പ് (ബലാത്സംഗ കുറ്റം) തെളിയിക്കാനായിരുന്നെങ്കില്‍ പ്രതിക്ക് വധശിക്ഷ വരെ ലഭിക്കിച്ചേക്കുമായിരുന്നു എന്ന് വാദിഭാഗം അഭിഭാഷകന്‍ അഡ്വ. സി വാസു. മരണപ്പെട്ട രാധാമണിയുടെ ശരീരത്തില്‍ നിന്ന് പ്രതിയുടെ സെമന്‍(ശുക്ലം) ലഭിക്കാതിരുന്ന സാഹചര്യത്തിലാണ് 304-ാം വകുപ്പ് പ്രകാരം മഞ്ചേരി അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി (ഒന്ന്) മകന്‍ പ്രജിത്കുമാര്‍(26) ന് പത്തുവര്‍ഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും വിധിച്ചത്.

ഭര്‍ത്താവുള്ള 47 വയസുള്ള ഒരു സ്ത്രീയാണ് മരണപ്പെട്ടതെന്നിരിക്കെ അങ്ങനെയുള്ള ഒരു കേസില്‍ പ്രതിയുടെ സെമന്‍ സ്ത്രീയുടെ ശരീരത്തില്‍ നിന്ന് കണ്ടെത്താനായിരുന്നു എങ്കില്‍ 376 തെളിയിക്കാനാകുമായിരുന്നു. എന്നാലതില്ലാത്തതിനാല്‍ ബലാത്സംഗ ശ്രമം തെളിയിക്കാനായില്ല. അതുമാത്രമല്ല. ഒമ്പതാം തിയതി നടന്ന മരണത്തില്‍ പതിനൊന്നാം തിയതിയാണ് പോസ്റ്റ്‌മോര്‍ട്ടം നടന്നത്. അതിനകം മൃതദേഹം അഴുകിതുടങ്ങിയിരുന്നതും തിരിച്ചടിയായി. എന്നാല്‍ ഇന്‍ക്വസ്റ്റ് നടത്തിയ ഘട്ടത്തിലും, പോസ്റ്റ്‌മോര്‍ട്ടത്തില്‍ അവരുടെ വജൈനല്‍ ഭാഗത്ത് മുറിവുണ്ടായിരുന്നെന്ന് വ്യക്തമായിരുന്നതായി അഭിഭാഷകന്‍ ചൂണ്ടിക്കാട്ടുന്നു.

2017 ഏപ്രില്‍ പത്തിന് പകല്‍ രണ്ടു മണിക്കാണ് നാടിനെ നടുക്കിയ ക്രൂരമായ കൊലപാതകം നടന്നത്. ബലാത്സംഗം ചെറുക്കാന്‍ ശ്രമിച്ച അമ്മയെ പ്രജിത്കുമാർ ചുമരിലേക്ക് തള്ളുകയായിരുന്നു. വീഴ്ചയില്‍ അമ്മയുടെ തല ചുമരിലിടിച്ചു. ഇത് കേസിലെ സാക്ഷിയായ പ്രതിയുടെ മുകനും ബധിരനുമായ സഹോദരന്‍ അപ്രതീക്ഷിതമായി കാണുകയായിരുന്നു. യാദൃശ്ചികമായി തിരിഞ്ഞുനോക്കുമ്പോള്‍ സഹോദരന്‍ അമ്മയെ പിടിച്ചു തള്ളുന്നത് കണ്ടെന്നാണ് കേള്‍വിശേഷിയില്ലാത്ത സഹോദരന്റെ കോടതിയിലെ മൊഴി.

വൈകുന്നേരം പ്രതിയുടെ അച്ഛനും രാജാമണിയുടെ ഭർത്താവുമായ ശശിധരന്‍ വീട്ടിലെത്തുമ്പോള്‍ താഴെ കിടക്കുന്ന രാജാമണി നിലത്തുകിടക്കുന്നതാണ് കണ്ടത്. അമ്മയെന്താണ് നിലത്തുകിടക്കുന്നതെന്ന് ഇയാള്‍ ചോദിച്ചപ്പോള്‍ തണുപ്പ് കിട്ടാനായി കിടക്കുകയാണെന്നാണ് പ്രതി പറഞ്ഞത്. അവശനിലയിലായിരുന്ന രാധാമണി സംഭവത്തിന്റെ അടുത്തദിവസം നിലമ്പൂര്‍ ജില്ലാ ആശുപത്രിയില്‍ വെച്ചായിരുന്നു മരണപ്പെട്ടത്.

ആ സമയം അമ്മയെ താന്‍ തള്ളിയിട്ടെന്നും ചുമരില്‍ തലയിടിച്ചെന്നും പ്രതി പിതാവിനെ അറിയിച്ചിരുന്നെങ്കില്‍ ഒരുപക്ഷേ രാജാമണിയെ നേരത്തെ ആശുപത്രിയിലെത്തിക്കാനും ജീവന്‍ രക്ഷിക്കാനും സാധിക്കുമായിരുന്നെന്ന് ഡോക്ടറുടെ റിപ്പോര്‍ട്ട് സാക്ഷ്യപ്പെടുത്തുന്നു. ഇത് കുറ്റകൃത്യം ബോധപൂര്‍വ്വം മറച്ചുവയ്ക്കാന്‍ പ്രതി ശ്രമിച്ചതിന് തെളിവാണെന്നും അഭിഭാഷകന്‍ ചൂണ്ടിക്കാട്ടി.

മാനസിക രോഗിയായിട്ടുള്ള അമ്മ മരുന്ന് കഴിച്ച് മയങ്ങിക്കിടക്കുന്ന സമയത്ത് മൂത്തമകനായ പ്രതി ഒരു വര്‍ഷത്തിലധികം മകന്‍ ബലാത്സംഗം ചെയ്തിരുന്നു എന്നായിരുന്നു കുറ്റസമ്മത പ്രകാരം പൊലീസ് കണ്ടെത്തിയത്. കേസില്‍ ഭിന്ന ശേഷിക്കാരനായ സഹോദരനും, പ്രതിയുടെ അച്ചനും അടക്കം 31 സാക്ഷികള്‍ ഉണ്ടായിരുന്നു. 28 രേഖകളും, 6 തൊണ്ടിമുതലും ഹാജരാക്കിയിരുന്നു.

എന്നാല്‍ കോടതിയിലേക്ക് എത്തിയപ്പോള്‍ പ്രതി അമ്മയെ ബലാത്സംഗം ചെയ്തിരുന്നു എന്ന് തെളിയിക്കാന്‍ പ്രോസിക്യൂഷന് കഴിഞ്ഞില്ല എന്നുള്ളതുകൊണ്ടാണ് 304 വകുപ്പ് പ്രകാരം പ്രതി കുറ്റക്കാരനാണെന്ന് കോടതി വിധിയുണ്ടായത്. ഇതിനുപുറമെ, കുറ്റകൃത്യം നടക്കുന്ന സമയത്ത് പ്രതിയുടെ പ്രായം 20 വയസ് മാത്രമാണ് എന്നുള്ളതും, ഒരു മുകനും ബധിരനുമായിട്ടുള്ള ഒരു സഹോദരനും ഒരു സഹോദരിയും പ്രതിയ്ക്ക് ഉണ്ടെന്നുള്ളതുമാണ് ശിക്ഷ വിധിക്കുമ്പോള്‍ കോടതിയുടെ പരിഗണനയില്‍ വന്നതെന്നും അഭിഭാഷകന്‍ ചൂണ്ടിക്കാട്ടി.

നമ്മുടെ സംസ്‌കാരത്തിന്റെ ധാര്‍മ്മിക ചോദ്യം ചെയ്യപ്പെട്ട ഒരു കേസു കൂടിയായിരുന്നു ഇത്. ബലാത്സംഗ ശ്രമം തെളിയിക്കാനായിരുന്നെങ്കില്‍ പ്രതിക്ക് വധശിക്ഷ ലഭിച്ചേക്കാന്‍ സാധ്യതയുണ്ടാിരുന്നു . എന്നാല്‍ ആരോപണം തെളിയിക്കാനായില്ല എന്ന കാരണം കൊണ്ട് ആരോപണവിധേയന്‍ അത് ചെയ്തിട്ടില്ല എന്നു പറയാനാകില്ലെന്നും അഭിഭാഷകന്‍ പറയുന്നു.
Next Story