Top

പുതിയ ലോക്ക്ഡൗണ്‍ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പുറത്ത്; ടിപിആറിന് പകരം ഡബ്ല്യുഐപിആർ മാനദണ്ഡമാകും

ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിന് പകരം ഇനിമുതല്‍ പ്രതിവാര രോഗബാധ നിരക്ക് അടിസ്ഥാനമാക്കിയാകും നിയന്ത്രണങ്ങള്‍ നടപ്പിലാക്കുക.

4 Aug 2021 10:32 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

പുതിയ ലോക്ക്ഡൗണ്‍ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പുറത്ത്; ടിപിആറിന് പകരം ഡബ്ല്യുഐപിആർ മാനദണ്ഡമാകും
X

സംസ്ഥാനത്തെ പുതിയ ലോക്ക്ഡൗണ്‍ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ നാളെ മുതല്‍ പ്രാബല്യത്തില്‍ വരും. ഇത് സംബന്ധിച്ച ഉത്തരവ് സര്‍ക്കാര്‍ പുറത്തിറക്കി. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിന് പകരം ഇനിമുതല്‍ പ്രതിവാര രോഗബാധ നിരക്ക് അടിസ്ഥാനമാക്കിയാകും നിയന്ത്രണങ്ങള്‍ നടപ്പിലാക്കുക.

കടകള്‍, മാര്‍ക്കറ്റുകള്‍, ബാങ്കുകള്‍,ധനകാര്യസ്ഥാപനങ്ങള്‍, ഫാക്ടറികള്‍, മറ്റു വ്യവസായ യൂണിറ്റുകള്‍, ടൂറിസം കേന്ദ്രങ്ങള്‍ എന്നിവയെല്ലാം തിങ്കള്‍ മുതല്‍ ശനി വരെ തുറക്കാം. ഓരോ ആഴ്ചയിലും പഞ്ചായത്തുകളിലും/ നഗരസഭാ- മുന്‍സിപ്പല്‍ വാര്‍ഡുകളിലും കൊവിഡ് രോഗികളുടെ എണ്ണം എടുത്ത് പരിശോധിച്ച് ആയിരത്തില്‍ എത്ര പേര്‍ക്ക് രോഗമുണ്ടെന്ന കണക്കെടുക്കും. ആയിരം പേരില്‍ പത്തിലേറെ പേര്‍ പോസിറ്റീവ് ആയാല്‍ അവിടെ നിയന്ത്രണങ്ങള്‍ കടുപ്പിക്കും.

എല്ലാ കടകളിലും ടൂറിസം കേന്ദ്രങ്ങളിലും വാക്‌സിന്‍ എടുത്ത ജീവനക്കാരുടെ എണ്ണവും ഒരേസമയം പ്രവേശിക്കാവുന്നവരുടെ എണ്ണവും പരസ്യപ്പെടുത്തേണ്ടതുണ്ട്. എല്ലാ സ്ഥാപനങ്ങളിലും കൊവിഡ് പ്രോട്ടോക്കോളും സാമൂഹിക അകലവും ഉറപ്പാക്കേണ്ട ബാധ്യത സ്ഥാപന ഉടമയുടേതാണ്. എല്ലാ സര്‍ക്കാര്‍ പൊതുമേഖലാ സ്ഥാപനങ്ങളും തിങ്കള്‍ മുതല്‍ വെള്ളി വരെ പ്രവര്‍ത്തിക്കും. ഒരു ഡോസ് വാക്‌സിന്‍ എടുത്ത് 14 ദിവസം പിന്നിട്ടവര്‍, കൊവിഡ് പോസീറ്റിവായി ഒരു മാസം കഴിഞ്ഞവര്‍, 72 മണിക്കൂറിനകം ആര്‍ടിപിസിആര്‍ ടെസ്റ്റ് ചെയ്ത് നെഗറ്റീവായവര്‍ എന്നിവര്‍ക്ക് മാത്രമേ വ്യാപാരശാലകളിലും മാര്‍ക്കറ്റുകളിലും ടൂറിസം കേന്ദ്രങ്ങളിലും പ്രവേശനമുണ്ടാവൂ.

എല്ലാ സ്ഥാപനങ്ങളും കടകളിലെ ജീവനക്കാരുടെ വാക്‌സിനേഷന്‍ വിവരങ്ങള്‍ പ്രദര്‍ശിപ്പിക്കണം. അവശ്യവസ്തുകള്‍ വാങ്ങല്‍, വാക്‌സിനേഷന്‍, കൊവിഡ് പരിശോധന, അടിയന്തര മെഡിക്കല്‍ ആവശ്യങ്ങള്‍, മരുന്നുകള്‍ വാങ്ങാന്‍, ബന്ധുക്കളുടെ മരണം, അടുത്ത ബന്ധുക്കളുടെ കല്ല്യാണം, ദീര്‍ഘദൂരയാത്രകള്‍, പരീക്ഷകള്‍ എന്നീ ആവശ്യങ്ങള്‍ക്ക് വേണ്ടി ആളുകള്‍ക്ക് പുറത്തു പോകാമെന്നും പുതിയ മാര്‍ഗ നിര്‍ദ്ദേശത്തില്‍ പറയുന്നുണ്ട്.

ഞായറാഴ്ച മാത്രം വാരാന്ത്യ ലോക് ഡൗണ്‍ എന്ന നിലയിലാണ് നിയന്ത്രണം. ഇതില്‍ തന്നെ സ്വാതന്ത്യദിനം, ഓണാഘോഷത്തിന്റെ ഭാഗമായ അവിട്ടം ദിനങ്ങള്‍ ഞായറാഴ്ച ആയതിനാല്‍ ലോക് ഡൗണ്‍ ഒഴിവാക്കുകയും ചെയ്തിട്ടുണ്ട്. ആരാധനാലയങ്ങളില്‍ വലുപ്പത്തിന്റെ അടിസ്ഥാനത്തില്‍ പ്രവേശനം അനുവദിക്കും. വലിയ ആരാധനാലയങ്ങളില്‍ 40 പേര്‍ക്ക് പ്രവേശനം ലഭിക്കും. വിവാഹ മരണാനന്തര ചടങ്ങുകള്‍ക്ക് 20 പേര്‍ക്കമാത്രമാണ് പങ്കെടുക്കാന്‍ അനുമതിയുള്ളത്. പൊതുപരിപാടികള്‍ അനുവദിക്കില്ല. കെഎസ്ആർടിസി സർവ്വീസുകള്‍ക്കും സ്വകാര്യ ബസ് സർവ്വീസുകള്‍ക്കും അനുമതിയുണ്ട്










Next Story