Top

യുഎഇയില്‍ പുതിയ ഗ്രീന്‍ വിസ സംവിധാനം

5 Sep 2021 4:02 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

യുഎഇയില്‍ പുതിയ ഗ്രീന്‍ വിസ സംവിധാനം
X

യുഎഇയില്‍ ഗ്രീന്‍ വിസ എന്നപേരില്‍ പുതിയ വിസ നിലവില്‍ വരുന്നു. രാജ്യത്തിന്റെ സുവര്‍ണജൂബിലി ആഘോഷത്തോടനുബന്ധിച്ച് പ്രഖ്യാപിച്ച പദ്ധതിയാണിത് വിദ്യാര്‍ഥികള്‍ നിക്ഷേപകര്‍ വിവിധ മേഖലകളില്‍ പ്രത്യേക കഴിവ് തെളിയിച്ചവര്‍. വിധവയായ സ്ത്രീകള്‍ എന്നിവര്‍ ക്കാണ് ഗ്രീന്‍ വിസ ലഭിക്കുന്നത്. 18 വയസ്സു കഴിഞ്ഞ കുട്ടികളെ ഗ്രീന്‍ വിസയുള്ള മാതാപിതാക്കള്‍ക്ക് 25 വയസ്സുവരെ സ്‌പോണ്‍സര്‍ ചെയ്യാനാകും.

ഗ്രീന്‍വിസ ഉള്ളവര്‍ക്ക് മാതാപിതാക്കളെ സ്‌പോണ്‍സര്‍ ചെയ്യാന്‍ സാധിക്കും. യുഎഇ വിദേശവ്യാപാര വകുപ്പ് മന്ത്രി ഡോ. ധാനി അല്‍ സുവൈദി ആണ് അറിയിച്ചത് വിശദമായ വിവരങ്ങള്‍ പ്രഖ്യാപനം നാളെ ഉണ്ടാകും.

Popular Stories

    Next Story