Top

ശമ്പളപരിഷ്കരണത്തിലെ അവഗണന; ഇന്ന് സെക്രട്ടറിയേറ്റിന് മുന്നില്‍ ഡോക്ടർമാരുടെ ഉപവാസ ധർണ്ണ

ഈ മാസം നാല് മുതൽ നിസ്സഹകരണ പ്രതിഷേധ സമരം ആരംഭിക്കും.

2 Oct 2021 1:42 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ശമ്പളപരിഷ്കരണത്തിലെ അവഗണന; ഇന്ന് സെക്രട്ടറിയേറ്റിന് മുന്നില്‍ ഡോക്ടർമാരുടെ ഉപവാസ ധർണ്ണ
X

ശമ്പളപരിഷ്കരണത്തിലെ അവഗണനയ്ക്കെതിരെ സർക്കാർ ഡോക്ടർമാരുടെ സംഘടനയായ കെജിഎംഒഎ ആഹ്വാനം ചെയ്ത പ്രത്യക്ഷ സമര പരിപാടികൾക്ക് ഇന്ന് തുടക്കം. ഗാന്ധി ജയന്തി ദിനമായ ഇന്ന് ഡോക്ടർമാർ സെക്രട്ടേറിയറ്റിന് മുന്നിൽ ഉപവാസ ധർണ നടത്തും. ധർണ കെജിഎംഒഎ സംസ്ഥാന പ്രസിഡന്റ് ഡോക്ടർ ജിഎസ് വിജയകൃഷ്ണൻ ഉദ്ഘാടനം ചെയ്യും.

കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് സമരം. തുടർ സമരപരിപാടികളുടെ ഭാഗമായി ഈ മാസം നാല് മുതൽ നിസ്സഹകരണ പ്രതിഷേധ സമരം ആരംഭിക്കും.

പതിനൊന്നാം ശമ്പള പരിഷ്കരണതിൽ ആനുപാതിക വർധന നൽകിയില്ല, നിലവിലെ ആനുകൂല്യങ്ങൾ പലതും ഇല്ലാതാക്കി, എൻട്രി കേഡറിലെ ഡോക്ടർമാരുടെ അടിസ്ഥാന ശമ്പളം വെട്ടിക്കുറച്ചു, എന്നിവയാണ് കെജിഎംഒഎ ഉന്നയിക്കുന്ന പ്രശ്നങ്ങൾ. ഇക്കാര്യങ്ങൾ ഉന്നയിച്ച് സൂചനാ സമരങ്ങൾ നടത്തിയിട്ടും സർക്കാർ അനുകൂല നിലപാട് സ്വീകരിക്കാത്തതിനെ തുടർന്നാണ് പ്രത്യക്ഷ സമരത്തിലേക്ക് ഡോക്ടർമാർ കടന്നിരിക്കുന്നത്

Next Story