Top

പാര്‍ട്ടി കോണ്‍ഗ്രസ് വേദിയായി നായനാര്‍ അക്കാദമി; 800 ഓളം പ്രതിനിധികള്‍ പങ്കെടുക്കും

കേരളത്തിലെ പാര്‍ട്ടിയുടെ ചരിത്രം മനസ്സിലാക്കാന്‍ ഉതകും വിധം സംവിധാനങ്ങള്‍

24 Aug 2021 1:49 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

പാര്‍ട്ടി കോണ്‍ഗ്രസ് വേദിയായി നായനാര്‍ അക്കാദമി; 800 ഓളം പ്രതിനിധികള്‍ പങ്കെടുക്കും
X

സിപിഐഎം ഇരുപത്തിമൂന്നാം പാര്‍ട്ടി കോണ്‍ഗ്രസിന് നായനാര്‍ അക്കാദമി വേദിയാകുമെന്ന് പിബി അംഗം കോടിയേരി ബാലകൃഷ്ണന്‍.

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും 800 ഓളം പ്രതിനിധികളാണ് പാര്‍ട്ടി കോണ്‍ഗ്രസില്‍ പങ്കെടുക്കുന്നത്. അവര്‍ക്കെല്ലാം കേരളത്തിലെ പാര്‍ട്ടിയുടെ ചരിത്രം മനസ്സിലാക്കാന്‍ ഉതകും വിധം സംവിധാനങ്ങള്‍ അക്കാദമിയില്‍ ഒരുക്കും. രക്തസാക്ഷി ചുമര്‍ തയ്യാറാക്കും. സമ്മേളനം തുടങ്ങും മുമ്പ് നായനാര്‍ മ്യൂസിയം ഒന്നാം ഘട്ടം പ്രവര്‍ത്തനം ആരംഭിക്കും. പാര്‍ട്ടി ജില്ലാ സമ്മേളന തീയതികള്‍ക്ക് അടുത്ത സംസ്ഥാന കമ്മിറ്റി രൂപം നല്‍കും. സംസ്ഥാന സമ്മേളനം എറണാകുളത്ത് സംഘടിപ്പിക്കുന്നതിനാല്‍ എറണാകുളം ജില്ലാ സമ്മേളനമായിരിക്കും ആദ്യം നടക്കുകയെന്നും കോടിയേരി അറിയിച്ചു.

പാര്‍ട്ടി കോണ്‍ഗ്രസ് വേദിയായി നായനാര്‍ അക്കാദമി; 800 ഓളം പ്രതിനിധികള്‍ പങ്കെടുക്കുംപാര്‍ടി കേന്ദ്രകമ്മിറ്റി അംഗം ഇപി ജയരാജന്‍, ജില്ലാ സെക്രട്ടറി എംവി ജയരാജന്‍, സംസ്ഥാന കമ്മിറ്റി അംഗം ജെയിംസ് മാത്യു എന്നിവര്‍ക്കൊപ്പം പാര്‍ട്ടി കോണ്‍ഗ്രസ് വേദിക്കായുള്ള ക്രമീകരണങ്ങള്‍ പരിശോധിക്കാനാണ് കോടിയേരി അക്കാദമിയിലേക്ക് എത്തിയത്.

Next Story