Top

രാജി വൈകാരികം പ്രതികരണം; സിദ്ദു പഞ്ചാബ് കോണ്‍ഗ്രസ് അധ്യക്ഷനായി തുടരും

നവജ്യോത് സിങ് സിദ്ദു പഞ്ചാബ് കോണ്‍ഗ്രസ് അധ്യക്ഷനായി തുടരുമെന്ന് സിദ്ദുവിന്റെ ഉപദേശകന്‍ മുഹമ്മദ് മുസ്തഫ

30 Sep 2021 8:28 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

രാജി വൈകാരികം പ്രതികരണം; സിദ്ദു പഞ്ചാബ് കോണ്‍ഗ്രസ് അധ്യക്ഷനായി തുടരും
X

നവജ്യോത് സിങ് സിദ്ദു പഞ്ചാബ് കോണ്‍ഗ്രസ് അധ്യക്ഷനായി തുടരുമെന്ന് സിദ്ദുവിന്റെ ഉപദേശകന്‍ മുഹമ്മദ് മുസ്തഫ. സിദ്ദു വികാരപരമായി പ്രതികരിക്കുന്നയാളാണെന്ന് മുഹമ്മദ് മുസ്തഫ സിദ്ദുവിന്റെ രാജിയെ ന്യായീകരിച്ചു. പഞ്ചാബ് കോണ്‍ഗ്രസിലെ പ്രതിസന്ധി ഉടന്‍ പരിഹരിക്കുമെന്നും മുഹമ്മദ് മുസ്തഫ എന്‍ഡിടിവിയോട് വ്യക്തമാക്കി. കഴിഞ്ഞ ദിവസമാണ് സിദ്ദു കോണ്‍ഗ്രസ് ഹൈക്കമാന്റിനെ ഞെട്ടിച്ച് സംസ്ഥാന അധ്യക്ഷ പദവിയില്‍ നിന്ന് രാജിവെച്ചത്.

കോണ്‍ഗ്രസ് നേതൃത്വത്തിന് സിദ്ദുവിനെ അടുത്തറിയാം. സിദ്ദു കോണ്‍ഗ്രസ് നേതൃത്വത്തിന് അതീതമായി തീരുമാനങ്ങള്‍ എടുക്കില്ല. അമരീന്ദറിനെപ്പോലെ പാര്‍ട്ടിയേയും നേതൃത്വത്തേയും അവഗണിക്കുകയില്ലെന്നും സിദ്ദുവിന്റെ ഉപദേശകന്‍ അമരീന്ദര്‍ സിങിനെ വിമര്‍ശിച്ചു.

ജൂലൈയിലാണ് പഞ്ചാബ് കോണ്‍ഗ്രസ് അധ്യക്ഷനായി സിദ്ദു ചുമതലയേല്ക്കുന്നത്. ഇപ്പോള്‍ സ്ഥാനമൊഴിഞ്ഞ ക്യാപ്റ്റന്‍ അമരീന്ദറുമായി കടുത്ത അഭിപ്രായ ഭിന്നതകള്‍ നിലനില്ക്കുന്നതിനിടെയാണ് പ്രിയങ്കയുടേയും രാഹുലിന്റേയും പിന്തുണയോടെ സിദ്ദു പാര്‍ട്ടി അധ്യക്ഷനായി പ്രഖ്യാപിക്കപ്പെട്ടത്. പുതിയതായി ചുമതലയേറ്റ മുഖ്യമന്ത്രി ചന്നി നടത്തിയ ചില ഉദ്യോഗസ്ഥ നിയമനങ്ങളടക്കം സിദ്ദുവിനെ അസ്വസ്ഥനാക്കിയിരുന്നു. ഇതാണ് രാജിയില്‍ കലാശിച്ചതെന്നാണ് സൂചന.

Next Story