Top

ഹരിതയെ ക്ഷണിച്ച് നാഷണല്‍ വുമണ്‍ ലീഗ്; മുസ്ലീം ലീഗിന് സ്ത്രീ വിരുദ്ധ സമീപനം

വനിതാ കമ്മീഷനെ സമീപിച്ച വിദ്യാര്‍ത്ഥികളെ ഭീഷണിപ്പെടുത്തി പരാതി പിന്‍വലിക്കാനാണ് ലീഗ് നേതൃത്വം ശ്രമിക്കുന്നത്

19 Aug 2021 5:19 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ഹരിതയെ ക്ഷണിച്ച് നാഷണല്‍ വുമണ്‍ ലീഗ്; മുസ്ലീം ലീഗിന് സ്ത്രീ വിരുദ്ധ സമീപനം
X

എംഎസ്എഫിന്റെ വനിതാ വിഭാഗമായ ഹരിതയുടെ പ്രവര്‍ത്തകരെ അധിക്ഷേപിച്ച എംഎസ്എഫ് നേതാക്കള്‍ക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കാത്തത് മുസ്ലീം ലീഗിന്റെ സ്ത്രീവിരുദ്ധതക്ക് തെളിവെന്ന് നാഷണല്‍ വുമണ്‍ ലീഗ്. വനിതാ കമ്മീഷനെ സമീപിച്ച വിദ്യാര്‍ത്ഥികളെ ഭീഷണിപ്പെടുത്തി പരാതി പിന്‍വലിക്കാനാണ് ലീഗ് നേതൃത്വം ശ്രമിക്കുന്നത്. വിദ്യാര്‍ത്ഥികളെ നാഷണല്‍ വുമണ്‍ ലീഗ് പിന്തുണക്കുന്നുവെന്നും സംഘടനയിലേക്ക് സ്വാഗതം ചെയ്യുന്നുവെന്നും സംസ്ഥാന പ്രസിഡണ്ട് നിഷ വിനു അറിയിച്ചു.


ആരോപണ വിധേയര്‍ക്കെതിരെ നടപടിയെടുക്കാത്തതില്‍ വിവിധ ഭാഗങ്ങളില്‍ നിന്നും പ്രതിഷേധം ഉയരുന്നുണ്ട്. ഏത് സംഘടനക്കും അതിന് കൂട്ടുനില്‍ക്കുന്നവര്‍ക്കും ഇന്നല്ലെങ്കില്‍ നാളെ പൊതുജനത്തിന് മുന്നില്‍ അപഹാസ്യരാകേണ്ടി വരുമെന്നായിരുന്നു മനുഷ്യാവകാശ പ്രവര്‍ത്തക നുസ്രത്ത് ജഹാന്‍ വിമര്‍ശിച്ചത്. എന്ത് തരംതാണ പണികാണിച്ചാലും കോഴി കൂവും മുമ്പേ ആരോപണം ഉന്നയിച്ചവരെകൊണ്ട് അത് മാറ്റി പറയിപ്പിക്കാന്‍ കഴിയുന്നത് മൂത്ത ലീഗിലെ ആശാന് ചേര്‍ന്ന ശിക്ഷ്യന്മാരായത് കൊണ്ടാണെന്നും നുസ്രത്ത് ജഹാന്‍ തന്റെ ഫേസ്ബുക്ക് കുറിപ്പില്‍ പറയുന്നു. ഭരണഘടനയുള്ള രാജ്യത്ത് പാര്‍ട്ടിക്ക് കീഴ്‌പെട്ട് മാനം കളഞ്ഞുജീവിക്കുന്നവരായി മാറുന്നവരെ കാണുമ്പോള്‍ ദുഃഖമുണ്ടെന്നും നുസ്രത്ത് വ്യക്തമാക്കി.

എന്നാല്‍ ഹരിതയെ തള്ളുന്ന നിലപാടാണ് വനിതാ ലീഗ് സ്വീകരിച്ചത്. ഹരിത ക്യാംപസില്‍ മാത്രം മതിയെന്നും ക്യാംപസ് പ്രവര്‍ത്തനത്തിന് മാത്രം ഉണ്ടാക്കിയ താല്‍ക്കാലിക സംവിധാനമാണെന്നുമായരുന്നു നൂര്‍ബിന റഷീദ് പ്രതികരിച്ചത്.





Next Story