Top

ദേശീയ വിദ്യാഭ്യാസ റാങ്കിംഗ് പട്ടിക; മുന്‍വര്‍ഷത്തെക്കാള്‍ തിളങ്ങി മാര്‍ ഈവാനിയോസ്

കഴിഞ്ഞതവണ 48-ാം സ്ഥാനമായിരുന്നു.

11 Sep 2021 5:15 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ദേശീയ വിദ്യാഭ്യാസ റാങ്കിംഗ് പട്ടിക; മുന്‍വര്‍ഷത്തെക്കാള്‍ തിളങ്ങി മാര്‍ ഈവാനിയോസ്
X

ദേശീയ വിദ്യാഭ്യാസ റാങ്കിംഗ് പട്ടികയില്‍ വീണ്ടും മികവുയര്‍ത്തി തിരുവനന്തപുരം മാര്‍ ഈവാനിയോസ് കോളേജ്. ദേശീയതലത്തിലെ ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജുകളില്‍ മികച്ച 100 കോളേജുകളില്‍ 44-ാമതായാണ് ഈവാനിയോസ് ഇടം നേടിയത്. തുടര്‍ച്ചയായി നാലാം വര്‍ഷമാണ് ഈവാനിയോസ് മികവിന്റെ പട്ടികയില്‍ ആദ്യ 50 കോളേജുകളുടെ പട്ടികയിലെത്തിയത്. കേരളത്തില്‍ നിന്നും 19 കോളേജുകളാണ് ആദ്യ നൂറില്‍ എത്തിയത്. അതില്‍ മൂന്നാം സ്ഥാനം ഈവാനിയോസ് കരസ്ഥമാക്കി. കഴിഞ്ഞതവണ 48-ാം സ്ഥാനമായിരുന്നു.

കഴിഞ്ഞദിവസമാണ് മികച്ച വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പട്ടിക കേന്ദ്രസര്‍ക്കാര്‍ പുറത്തുവിട്ടത്. മദ്രാസ് ഐഐടിയാണ് ഏറ്റവും മികച്ച സ്ഥാപനം. ഡല്‍ഹി മിറാന്‍ഡ ഹാസ് ആണ് മികച്ച കോളേജ്. ഡല്‍ഹി എയിംസ് ആണ് മികച്ച മെഡിക്കല്‍ കോളേജ്.

Next Story