Top

'പാലാ ബിഷപ്പ് അതിഭീകരമായി വര്‍ഗീയ വിഷംചീറ്റുന്നു'; കടുപ്പിച്ച് സമസ്ത

ബിഷപ്പിനെതിരേ നടപടിയെടുക്കാത്ത ഭരണകൂട ഉദാസീനതയും വിലയിരുത്തണം.

12 Sep 2021 3:35 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

പാലാ ബിഷപ്പ് അതിഭീകരമായി വര്‍ഗീയ വിഷംചീറ്റുന്നു; കടുപ്പിച്ച് സമസ്ത
X

നാര്‍ക്കോട്ടിക് ജിഹാദ് വിവാദംത്തിന് തുടക്കമിട്ട പാല ബിഷപ്പിനെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ച് സമസ്ത. മുഖപത്രമായ സുപ്രഭാതത്തില്‍ പ്രസിദ്ധീകരിച്ച മുഖ പ്രസംഗത്തിലാണ് ബിഷപ്പിനെതിരെ സമസ്ത രൂക്ഷ വിമര്‍ശനം ഉന്നയിക്കുന്നത്. പാലാ ബിഷപ്പ് നടത്തിയ അതിഭീകരമായ വര്‍ഗീയ വിഷംചീറ്റലാണ്. ഈ വിഷയത്തില്‍ ക്രിസ്ത്യന്‍ സമുദായ നേതാക്കന്മാര്‍ നടത്തിയ മൗനം കുറ്റകരമാണ്. ബിഷപ്പിനെതിരേ നടപടിയെടുക്കാത്ത ഭരണകൂട ഉദാസീനതയെയും വിലയിരുത്തേണ്ടതുണ്ടെന്നും വിഷംചീറ്റുന്ന നാവുകളും മൗനംഭജിക്കുന്ന മനസ്സുകളും എന്ന തലക്കെട്ടില്‍ പ്രസിദ്ധീകരിച്ച മുഖപ്രസംഗം കുറ്റപ്പെടുത്തുന്നു.

എഴുതിയ പ്രസംഗം മൈക്കിനു മുന്നില്‍ വായിക്കുകയായിരുന്നു പാലാ ബിഷപ്പ്. അതുകൊണ്ടുതന്നെ ആവേശത്തില്‍ നടത്തിപ്പോയ പ്രസംഗമല്ലെന്ന് വ്യക്തമാണ്. ക്രിസ്ത്യാനികളില്‍ മുസ്‌ലിംവിരോധം വളര്‍ത്തണമെന്ന കൃത്യമായ ലക്ഷ്യമുണ്ടായിരുന്നു പരാമര്‍ശങ്ങള്‍ക്ക് വ്യക്തമാണ്. വിദ്വേഷപ്രസംഗം നടത്തിയശേഷം ഇന്നു വരെ ക്രിസ്ത്യന്‍ മതമേലധ്യക്ഷന്മാര്‍ ഉള്‍പ്പെടെയുള്ളവര്‍ അതിനെ അപലപിച്ചിട്ടില്ല. പല രാഷ്ട്രീയ നേതാക്കളും മിണ്ടിയിട്ടില്ല, അതിനര്‍ത്ഥം അവരുടെ മനസിലും ഈ അഭിപ്രായം തന്നെയാണ് ഉള്ളത് കൊണ്ടാണെന്നും മുഖപ്രസംഗം കുറ്റപ്പെടുത്തുന്നു.

പാല ബിഷപ്പിന് പുറമേ, മുന്‍ എംഎല്‍എ പിസി ജോര്‍ജിനെയും മുഖപ്രസംഗം രൂക്ഷമായി വിര്‍ശിക്കുന്നുണ്ട്. ലൗ ജിഹാദിനെക്കുറിച്ച് നേരത്തേ തുടര്‍ച്ചയായി ആരോപണമുന്നയിച്ചത് സംഘ്പരിവാര്‍ നേതാക്കളായിരുന്നു. എന്നാല്‍ ആരോപണം അടിസ്ഥാനരഹിതമാണെന്നാണ് കണ്ടെത്തി. ലൗ ജിഹാദ് ആരോപണത്തിനും അപ്പുറമുള്ള ആരോപണമാണ് ഇപ്പോള്‍ പാലാ ബിഷപ്പ് നടത്തിയിരിക്കുന്നത്.

ക്രിസ്ത്യന്‍ പെണ്‍കുട്ടികള്‍ക്ക് അവരറിയാതെ ശീതളപാനീയത്തില്‍ മയക്കുമരുന്നു കലര്‍ത്തി നല്‍കി പതിയെപ്പതിയെ അവരെ മയക്കുമരുന്നിന് അടിമകളാക്കി ആജ്ഞാനുവര്‍ത്തികളാക്കി മാറ്റുന്നുവെന്നാണ് ബിഷപ്പിന്റെ ആരോപണം. ഇതിന് തങ്ങളുടെ കൈയില്‍ വേണ്ടത്ര തെളിവുകളുണ്ടെന്ന് പിസി ജോര്‍ജിനെപ്പോലുള്ളവരും പറയുന്നു. അങ്ങനെ നടന്നിട്ടുണ്ടെങ്കില്‍ ഗുരുതരമായ കുറ്റമാണ്. കര്‍ക്കശവും മാതൃകാപരവുമായ ശിക്ഷ അനിവാര്യമാണ്. അതിന് ആദ്യം ചെയ്യേണ്ടത് കൈയിലുള്ള തെളിവുകള്‍ എത്രയും പെട്ടെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ക്കു കൈമാറുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തുന്നു.

പാലാ ബിഷപ്പിന്റെയും പിസി ജോര്‍ജിന്റെയും ലക്ഷ്യം ക്രിസ്ത്യാനികള്‍ക്കിടയിലും മുസ്‌ലിംകള്‍ക്കിടയിലും ശത്രുത വളര്‍ത്തുക എന്നതാണ്. കേരളത്തില്‍ കൂടിവരുന്ന മയക്കുമരുന്ന് ഉപയോഗം സാമൂഹ്യവിരുദ്ധതയാണ്. അതിനെ മതവുമായി കൂട്ടിക്കെട്ടരുതെന്നും മുഖപ്രസംഗം ചൂണ്ടിക്കാട്ടുന്നു.

Next Story