Top

പികെ നവാസിനെതിരായ പരാതിയില്‍ നജ്മ തബ്ഷീറക്ക് നോട്ടീസ്; ഇന്ന് രഹസ്യമൊഴി രേഖപ്പെടുത്തും

15 Sep 2021 2:26 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

പികെ നവാസിനെതിരായ പരാതിയില്‍ നജ്മ തബ്ഷീറക്ക് നോട്ടീസ്; ഇന്ന് രഹസ്യമൊഴി രേഖപ്പെടുത്തും
X

എംഎസ്എഫ് സംസ്ഥാന പ്രസിഡണ്ട് പികെ നവാസിനെതിരായ പരാതിയില്‍ ഹരിത മുന്‍ ജനറല്‍ സെക്രട്ടറി നജ്മ തബ്ഷീറ ഇന്ന് രഹസ്യമൊഴി നല്‍കും. കോഴിക്കോട് ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരായി മൊഴി നല്‍കാന്‍ നജ്മക്ക് കഴിഞ്ഞ ദിവസമായിരുന്നു നോട്ടീസ് ലഭിച്ചത്.

ഇന്ന് മൂന്ന് മണിക്കായിരിക്കും നജ്മ കോടതിയില്‍ ഹാജരാവുക. അതിനിടെ ഹരിത മുന്‍ ഭാരവാഹികള്‍ ഇന്ന് മാധ്യമങ്ങളെ കാണുന്നുണ്ട്. പന്ത്രണ്ട് മണിക്കാണ് മാധ്യമങ്ങളെ കാണുക. ഫാത്തിമ തെഹ്ലിയയെ മുസ്ലീം ലീഗ് ദേശീയ വൈസ് പ്രസിഡണ്ട് സ്ഥാനത്ത് നിന്നും മാറ്റിയസാഹചര്യത്തില്‍ കൂടിയാണ് ഹരിത മുന്‍ ഭാരവാഹികള്‍ മാധ്യമങ്ങള്‍ക്ക് മുന്നിലെത്തുന്നത്.

ഫാത്തിമ തെഹ്ലിയ നടത്തിയ അച്ചടക്കലംഘനം എന്താണെന്ന് നേതൃത്വം വ്യക്തമാക്കണമെന്ന് കഴിഞ്ഞ ദിവസം നബ്മ ചോദിച്ചിരുന്നു. സ്ത്രീത്വത്തെ അപമാനിച്ചവര്‍ക്കെതിരെ നടപടി വേണമെന്ന് പറയുന്നതാണോ തെറ്റെന്ന് തബ്ഷീറ ചോദിക്കുന്നു.

Next Story