Top

നാട് വിട്ടിട്ട് വർഷങ്ങൾ; ഐഎസിലാണെന്ന് കുടുംബം അറിയുന്നത് മുഖ്യമന്ത്രി പറഞ്ഞപ്പോൾ; പ്രജുവിന്റെ തിരോധാനത്തിൽ അവ്യക്തത

ഭർത്താവിനെ കാണുന്നില്ലെന്ന ഭാര്യയുടെ പരാതിയിൽ 2015 ൽ ബാലുശേരി പൊലീസ് സ്റ്റേഷനിൽ ഒരു കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.

26 Sep 2021 4:55 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

നാട് വിട്ടിട്ട് വർഷങ്ങൾ; ഐഎസിലാണെന്ന് കുടുംബം അറിയുന്നത് മുഖ്യമന്ത്രി പറഞ്ഞപ്പോൾ; പ്രജുവിന്റെ തിരോധാനത്തിൽ അവ്യക്തത
X

ഐഎസിൽ ചേർന്ന മലയാളികളുടെ കൂട്ടത്തിൽ കഴിഞ്ഞ മുഖ്യമന്ത്രി പരാമർ‍ശിച്ച പേരായിരുന്നു പ്രജു. ബാലുശേരി സ്വദേശിയായ ഇദ്ദേഹം വർഷങ്ങളായി നാട്ടിൽ നിന്ന് കാണാതായിട്ട്. ഐഎസിൽ ചേർന്നവരുടെ പട്ടികയിലുണ്ടെങ്കിലും പ്രജുവിന്റെ സംബന്ധിച്ച വിവരങ്ങളിൽ അവ്യക്തത തുടരുകയാണ്. കടബാധ്യതകൾ വരുത്തി വെച്ച് നാടു വിട്ട് പോയ പ്രജു വിദേശത്തെവിടെയങ്കിലമുണ്ടോ ഐഎസിൽ ചേർന്നോ എന്നൊന്നും കുടുംബത്തിനറിയില്ലായിരുന്നു.

കഴിഞ്ഞ ദിവസം മുഖ്യമന്ത്രി ഐഎസിൽ ചേർന്നതായി വിവരം ലഭിച്ച മലയാളികളുടെ പേരു വിവരം പുറത്തു വിട്ടപ്പോഴാണ് പ്രജുവും ഇതിലുൾപ്പെട്ടിട്ടുണ്ടെന്ന് അറിഞ്ഞതെന്ന് ഭാര്യ പറയുന്നു. എട്ട് വർഷം മുമ്പാണ് പ്രജു നാട് വിട്ടത്. ഒരു കൊലക്കേസ് പ്രതിയായിരുന്ന പ്രജു കേസ് നടത്തിപ്പിനെന്ന് പറഞ്ഞ് ഭാര്യയുടെ ഉമ്മയുടെ പേരിലുള്ള വീടും സ്ഥലവും പണയപ്പെടുത്തി. ഇത് വലിയ കടബാധ്യതയുണ്ടാക്കി. ഇതിനു ശേഷമാണ് ഇയാൾ നാട് വിട്ടത്. മുമ്പ് പ്രജു നാല് വിവാഹം കഴിച്ചിരുന്നെന്നും തന്നെ വിവാ​ഹം കഴിക്കുന്നതിന് മുമ്പാണ് മതം മാറിയതെന്നും പനായി സ്വദേശിയായ ഭാര്യ പറയുന്നു.

ഭർത്താവിനെ കാണുന്നില്ലെന്ന ഭാര്യയുടെ പരാതിയിൽ 2015 ൽ ബാലുശേരി പൊലീസ് സ്റ്റേഷനിൽ ഒരു കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. എന്നാൽ കാര്യമായ അന്വേഷണം ഉണ്ടായിട്ടില്ല. മുഖ്യമന്ത്രിയുടെ പ്രസ്താവനയ്ക്ക് ശേഷം പൊലീസ് അന്വേഷണത്തിൻരെ ഭാമായി ബന്ധപ്പെട്ടിരുന്നെന്നും യുവതി പറയുന്നു. പ്രജുവിനെക്കുറിച്ച് കൃത്യമായ വിവരങ്ങൾ സംസ്ഥാന ഇന്റലിജൻസ് വിഭാ​ഗത്തിന്റെ കൈയ്യിലോ ലോക്കൽ പൊലീസിന്റെ പക്കലോ ഇല്ല. കണക്കുകൾ പ്രകാരം 2019 വരെ ഐഎസിൽ ചേർന്നതായി വിവരം ലഭിച്ച മലയാളികളായ നൂറ് പേരിൽ 72 പേർ തൊഴിലിനായി വിദേശത്തേക്ക് പോയ ശേഷം ഐഎസിൽ ചേർന്നു എന്നായിരുന്നു കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പറഞ്ഞത്.

Next Story