Top

മുട്ടില്‍ മരം മുറി; ഉദ്യോഗസ്ഥരെ തിരിച്ചെടുത്ത ഉത്തരവ് മരവിപ്പിച്ച് എ കെ ശശീന്ദ്രന്‍

ഉദ്യോഗസ്ഥരുടെ സസ്പെന്‍ഷന്‍ പിന്‍വലിക്കുന്നത് അന്വേഷണത്തെ ഒരു വിധത്തിലും ബാധിക്കില്ലെന്നായിരുന്നു ഉത്തരവില്‍ പറഞ്ഞിരുന്നത്.

1 Oct 2021 12:25 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

മുട്ടില്‍ മരം മുറി; ഉദ്യോഗസ്ഥരെ തിരിച്ചെടുത്ത ഉത്തരവ് മരവിപ്പിച്ച് എ കെ ശശീന്ദ്രന്‍
X

മുട്ടില്‍ മരം മുറിക്കേസില്‍ സസ്പെന്റ് ചെയ്ത വനം വകുപ്പ് ഉദ്യോഗസ്ഥരെ തിരിച്ചെടുത്ത നടപടി മരവിപ്പിച്ച് വനം വകുപ്പ് മന്ത്രി എ കെ ശശീന്ദ്രന്‍. സസ്‌പെന്‍ഷന്‍ പിന്‍വലിവിച്ചുകൊണ്ടുള്ള വനം വകുപ്പ് മേധാവിയുടെ ഉത്തരവാണ് മന്ത്രി മരവിപ്പിച്ചത്. വ്യാഴ്‌ഴ്ച്ചയാണ് പ്രതികളെ സഹായിച്ചതിന് സസ്‌പെന്‍ഷനിലായ ഉദ്യോഗസ്ഥരെ തിരിച്ചെടുത്ത് വനം വകുപ്പ് മേധാവി ഉത്തരവിറക്കിയത്.

ലക്കിടി ചെക്ക് പോസ്റ്റിലെ സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ വി എസ് വിനേഷ്, ബീറ്റ് ഫോറസ്റ്റ് ുകൊണ്ടായിരുന്നു ഉത്തരവ്. ചെക്ക് പോസ്റ്റില്‍ വേണ്ടത്ര പരിശോധന നടത്താതെ ഈട്ടി മരം കൊണ്ടുവന്ന ലോറി കത്തിവിട്ടതിനായിരുന്നു ഇവര്‍ക്കെതിരെ നടപടി സ്വീകരിച്ചിരുന്നത്. നോര്‍ത്തേണ്‍ സര്‍ക്കിള്‍ ചീഫ് ഫോറസ്റ്റ്കണ്‍സര്‍വേറ്റര്‍ വിനോദ് കുമാര്‍ ഡി കെ പുപറത്തിറക്കിയ ഉത്തരവാണ് ഇപ്പോള്‍ മന്ത്രി മരവിപ്പിച്ചത്.

നിലവില്‍ കുറ്റാരോപിതരായ ഉദ്യോഗസ്ഥര്‍ക്കെതിരെ കുറ്റപത്രം സമര്‍പ്പിച്ചിട്ടുണ്ടെങ്കിലും ഇവര്‍ ആരോപണം നിഷേധിക്കുകയാണ് ഉണ്ടായതെന്നും എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ ഇവരുടെ സസ്പെന്‍ഷന്‍ പിന്‍വലിച്ച് സര്‍വ്വീസിലേക്ക് തിരിച്ചെടുക്കുന്നത് അന്വേഷണത്തെ ഒരു വിധത്തിലും ബാധിക്കില്ലെന്നുമായിരുന്നു ഉത്തരവില്‍ പറഞ്ഞിരുന്നത്.

Next Story