Top

'തെണ്ടി നടക്കുന്നതല്ലേ, വണ്ടിയുടെ ബ്രേക്കൊന്ന് പോയാല്‍ മതി; കെ.ടി ജലീലിന്റെ തറവാട് മാന്തുമെന്ന് ലീഗിന്റെ ഭീഷണി, ഓഡിയോ

സന്ദേശത്തില്‍ ഹംസ എന്നാണ് അജ്ഞാതന്‍ പരിചയപ്പെടുത്തുന്നത്.

12 Aug 2021 12:43 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

തെണ്ടി നടക്കുന്നതല്ലേ, വണ്ടിയുടെ ബ്രേക്കൊന്ന് പോയാല്‍ മതി; കെ.ടി ജലീലിന്റെ തറവാട് മാന്തുമെന്ന് ലീഗിന്റെ ഭീഷണി, ഓഡിയോ
X

മുസ്ലിം ലീഗ് ചന്ദ്രിക വിവാദത്തില്‍ നിര്‍ണായക വെളിപ്പെടുത്തല്‍ നടത്തിയ മുന്‍മന്ത്രി കെ.ടി ജലീലിന് വധ ഭീഷണി. മുസ്ലിം ലീഗിന്റെ അനുഭാവിയാണ് ഭീഷണി സന്ദേശം അയച്ചിരിക്കുന്നതെന്നാണ് സൂചന. ലീഗിനെതിരെ സംസാരിക്കുമ്പോള്‍ സൂക്ഷിക്കണമെന്നും വാഹനത്തിന്റെ ബ്രേക്കൊന്ന് പോയാല്‍ മതിയെന്നും സന്ദേശത്തില്‍ മുന്നറിയിപ്പുണ്ട്. നേരത്തെ മുസ്ലിം ലീഗില്‍ വലിയ കോളിളക്കമുണ്ടാക്കിയ ചന്ദ്രിക വിവാദം മാധ്യമ ശ്രദ്ധ നേടിയത് കെടി ജലീലിന്റെ വെളിപ്പെടുത്തലിന് പിന്നാലെയായിരുന്നു.

ജലീലിനെതിരായ വധ ഭീഷണിക്ക് പിന്നില്‍ ആരാണെന്ന് വ്യക്തമല്ല. അതേസമയം സന്ദേശത്തില്‍ ഹംസ എന്നാണ് അജ്ഞാതന്‍ പരിചയപ്പെടുത്തുന്നുണ്ട്. ഇത് ഇയാളുടെ യഥാര്‍ത്ഥ പേരാണോയെന്നും വ്യക്തമല്ല. മുസ്ലിം ലീഗിനെതിരെ സംസാരിക്കുമ്പോള്‍ ഇരിക്കുന്ന കൊമ്പാണ് ജലീല്‍ മുറിക്കുന്നതെന്ന് ഓര്‍ക്കണമെന്നും തറവാട് മാന്തുമെന്നും സന്ദേശത്തില്‍ പറയുന്നു. കോഴിക്കോട്, മലപ്പുറം ഭാഗഹങ്ങളിലുള്ളവരുടെ പ്രദേശിക ശൈലിയിലാണ് ഭീഷണിപ്പെടുത്തിയാള്‍ ഉപയോഗിച്ചിരിക്കുന്നത്.
നേരത്തെ ചന്ദ്രിക വിവാദവുമായി ബന്ധപ്പെട്ട് മൂഈന്‍ അലി തങ്ങളുടെ വാര്‍ത്താ സമ്മേളനത്തില്‍ അസഭ്യം പറഞ്ഞത് കുഞ്ഞാലിക്കുട്ടിയുടെ അടുത്ത അനുഭാവിയാണെന്ന് വ്യക്തമായിരുന്നു. ഇതിന് പിന്നാലെ കുഞ്ഞാലിക്കുട്ടിക്ക് പിന്നില്‍ വലിയ ഗുണ്ടാ സംഘമുണ്ടെന്നും വാദങ്ങള്‍ ഉയര്‍ന്നിരുന്നു.
ഭീഷണി സന്ദേശത്തില്‍ പറയുന്നതിങ്ങനെ
''എടാ ജലീലെ നീയൊക്കെ ഇരിക്കുന്ന കൊമ്പാണ് വെട്ടുന്നത് എന്ന് ഓര്‍ക്കണം. നല്ലോണം ശ്രദ്ധിച്ചോ. നിന്റെയീ സിപിഐഎമ്മിന്റെ കൂടെ നിന്നിട്ടുള്ള പറച്ചിലുണ്ടല്ലോ. അതൊക്കെ നീ കരുതിവെച്ചോ. നമ്മളൊക്കെ യാത്ര ചെയ്യുന്നവരാണ്. ബ്രേക്ക് ഒന്ന് ഇതായാല്‍ മതി. നല്ലോണം ഓര്‍മ്മ വെച്ചോ, അന്റെ തറവാട് മാന്തും. നല്ലോണം ഓര്‍മ്മവെച്ചോ, നീയൊക്കെ വണ്ടീലൊക്കെ യാത്ര ചെയ്യുന്നതല്ലേ, അവിടേം ഇവിടെയൊക്കെ തെണ്ടി നടക്കുന്നോനാണ്. ഇന്നത്തെ ഡേറ്റും എണ്ണി വെച്ചോ. ഇതാരാ പറയുന്നേന്ന് അറിയാവോ, ഹംസ. ഇപ്പോഴത്തെ സമയവും നീ എഴുതി വെച്ചോ'
Next Story