Top

ഹരിത വിവാദം; ഫാത്തിമ തഹ്ലിയക്കെതിരെ നടപടിക്കൊരുങ്ങി മുസ്ലീം ലീഗ്

ഫാത്തിമ തഹ്ലിയക്കെതിരെ മുസ്ലീം ലീഗ് നടപടിക്കൊരുങ്ങുന്നതായി സൂചന

22 Aug 2021 3:34 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ഹരിത വിവാദം; ഫാത്തിമ തഹ്ലിയക്കെതിരെ നടപടിക്കൊരുങ്ങി മുസ്ലീം ലീഗ്
X

ഹരിതാ വിവാദത്തിന് പിന്നാലെ എംഎസ്എഫ് ദേശീയ വൈസ് പ്രസിഡണ്ട് ഫാത്തിമ തഹ്ലിയക്കെതിരെ മുസ്ലീം ലീഗ് നടപടിക്കൊരുങ്ങുന്നതായി സൂചന. ഹരിതവിവാദത്തില്‍ വാര്‍ത്ത സമ്മേളനം മുന്‍നിര്‍ത്തിയാണ് മുസ്ലീം ലീഗ് നടപടിക്കൊരുങ്ങുന്നത്.


എംഎസ്എഫ് സംസ്ഥാന പ്രസിഡണ്ട് പികെ നവാസിനെതിരെ നടപടിയെടുക്കുന്നതിനൊപ്പം ഫാത്തിമക്കെതിരേയും നടപടി പ്രഖ്യാപിക്കാനാണ് സാധ്യത. പികെ നവാസിനെതിരെ ആരോപണം ഉയര്‍ത്തിയ ഹരിതയുടെ പ്രവര്‍ത്തനം മരവിപ്പിച്ചിരിക്കുകയാണ് നേതൃത്വം. അത് വലിയ വിമര്‍ശനങ്ങള്‍ക്ക് വഴിവെച്ച സാഹചര്യത്തില്‍ ഫാത്തിമക്കെതിരെ കൂടി നടപടിയെടുക്കുന്നത് പ്രതികൂലമായേക്കാം എന്ന അഭിപ്രായം ഒരു വിഭാഗം നേതാക്കള്‍ ഉയര്‍ത്തുന്നുണ്ട്.

മുസ്ലീം ലീഗ് നേതൃത്വത്തില്‍ നിന്നും ഹരിത നേതാക്കള്‍ക്ക് സ്വാഭാവിക നീതി ലഭിച്ചില്ലെന്നായിരുന്നു ഫാത്തിമ തെഹ്ലിയ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞത്. ലീഗ് നേതൃത്വം നടപടിക്ക് മുന്‍പ് വിശദീകരണം നേടിയില്ല. പാര്‍ട്ടി സ്വീകരിച്ചത് പാര്‍ട്ടിയുടെ തീരുമാനം. ഇപ്പോള്‍ മുന്നോട്ട് വച്ചിരിക്കുന്ന രണ്ടാഴ്ചയിലെ സമയത്തില്‍ വിശ്വാസമര്‍പ്പിച്ച് മുന്നോട്ട് പോവുകയാണ് എന്നും ഫാത്തിമ പറഞ്ഞിരുന്നു.


Next Story