Top

'കോണ്‍ഗ്രസ് പരസ്യമായ വിഴുപ്പലക്കിലേക്ക് പോകരുത്'; മുന്നണിക്ക് ദോഷം ചെയ്യുമെന്ന് മുസ്ലീം ലീഗ്

ആര്‍എസ്പി പോലുള്ള ഘടക കക്ഷികളുടെ നിലപാടുകള്‍കൂടി കോണ്‍ഗ്രസ് പരിഗണിക്കണമെന്ന് എം കെ മുനീറും ആവശ്യപ്പെട്ടു

31 Aug 2021 9:35 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

കോണ്‍ഗ്രസ് പരസ്യമായ വിഴുപ്പലക്കിലേക്ക് പോകരുത്; മുന്നണിക്ക് ദോഷം ചെയ്യുമെന്ന് മുസ്ലീം ലീഗ്
X

ഡിസിസി അധ്യക്ഷ പ്രഖ്യാപനവുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസിനുള്ളില്‍ അരങ്ങേറിയ തര്‍ക്കങ്ങളില്‍ പ്രതികരിച്ച് മുസ്ലീം ലീഗ്. ഒരു വലിയ പാര്‍ട്ടിയെന്ന നിലയില്‍ കോണ്‍ഗ്രസില്‍ അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടാവുന്നത് സ്വാഭാവികമാണ്. എന്നാല്‍ അത് അഭിപ്രായ ഭിന്നതയിലേക്ക് പോകരുതെന്ന് പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞു. പാര്‍ട്ടി പരസ്യമായ വിഴുപ്പലക്കലിലേക്ക് പോകുന്നത് മുന്നണിക്ക് ദോഷം ചെയ്യുമെന്നും സാദിഖലി തങ്ങള്‍ വ്യക്തമാക്കി.

കോണ്‍ഗ്രസില്‍ ഇതിന് മുമ്പും പ്രശ്‌നങ്ങള്‍ ഉണ്ടായിട്ടുണ്ട്. പാര്‍ട്ടി നേതൃത്വം വിഷയം ചര്‍ച്ച ചെയ്ത് പരിഹരിക്കുമെന്നും സാദിഖലി തങ്ങള്‍ പറഞ്ഞു.

ആര്‍എസ്പി പോലുള്ള ഘടക കക്ഷികളുടെ നിലപാടുകള്‍കൂടി കോണ്‍ഗ്രസ് പരിഗണിക്കണമെന്ന് എം കെ മുനീറും ആവശ്യപ്പെട്ടു. പാര്‍ട്ടിയുടെ ആഭ്യന്തര കലഹങ്ങള്‍ പരിഹരിക്കാനുള്ള ശക്തി കോണ്‍ഗ്രിസിനുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. അതേ സമയം ഉമ്മന്‍ചാണ്ടിയെയും രമേശ് ചെന്നിത്തലയെയും മാറ്റി നിര്‍ത്തി കോണ്‍ഗ്രസിന് മുന്നോട്ട് പോകാന്‍ സാധിക്കുമെന്ന് തോന്നുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Next Story