Top

മുസ്ലിംലീഗ് നേതാക്കളെ വേദനിപ്പിക്കില്ല; ഹരിത നേതാവ് റുമൈസ റഫീഖ്

ഹരിതയുടെ മുന്‍ ഭാരവാഹികള്‍ വനിതാ കമ്മീഷന് നല്‍കിയ പരാതി വിവാദമായ സാഹചര്യത്തില്‍ കൂടിയാണ് പ്രതികരണം.

28 Sep 2021 8:05 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

മുസ്ലിംലീഗ് നേതാക്കളെ വേദനിപ്പിക്കില്ല; ഹരിത നേതാവ് റുമൈസ റഫീഖ്
X

മുസ്ലിം ലീഗ് നേതാക്കളെ വേദനിപ്പിക്കുന്ന ഒരുതരത്തിലുളള നടപടികളും ഹരിതയുടെ ഭാഗത്തുനിന്നുണ്ടാകില്ലെന്ന് പുതിയ ജനറല്‍ സെക്രട്ടറി റുമൈസ റഫീഖ്. പൊതു ബോധത്തിന് വിരുദ്ധമായി പാര്‍ട്ടിയെടുത്ത നിലപാടുകള്‍ പിന്നീട് ശരിയാണെന്ന് കാലം തെളിയിച്ചിട്ടുണ്ട്. മുസ്ലിം ലീഗ് പ്രവര്‍ത്തകരുടെ വികാരത്തെ കൂടി ഉള്‍പ്പെടുത്തുന്ന രീതിയിലായിരിക്കും ഇനിയങ്ങോട്ടുളള ഹരിതയുടെ പ്രവര്‍ത്തനമെന്നും റുമൈസ റഫീഖ് പറഞ്ഞു. സിഎച്ച് അനുസ്മരണ ഏകദിന സെമിനാറിലാണ് ഹരിതയുടെ നിലപാട് റുമൈസ വ്യക്തമാക്കിയത്. 'സ്ത്രീ നവോത്ഥാനത്തിന്റെ നാമ്പുകള്‍' എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു റുമൈസ.

ഹരിതയുടെ മുന്‍ ഭാരവാഹികള്‍ വനിതാ കമ്മീഷന് നല്‍കിയ പരാതി വിവാദമായ സാഹചര്യത്തില്‍ കൂടിയാണ് പ്രതികരണം. തുടര്‍ന്ന് പാര്‍ട്ടി അച്ചടക്കം ലംഘിച്ചെന്നാരോപിച്ച് ഹരിത സംസ്ഥാന കമ്മറ്റി പിരിച്ച് വിടുകയായിരുന്നു. പിന്നീട് രൂപീകരിച്ച പുതിയ ഹരിതയുടെ പ്രവര്‍ത്തനങ്ങള്‍ ക്യംപസിലേക്ക് ചുരുക്കുമെന്ന് ലീഗ് പ്രഖ്യാപിച്ചിരുന്നു. ആരോപണ വിധേയരായ എംഎസ്എഫിലെ അംഗങ്ങളെ പിന്തുണക്കുന്നവരെയാണ് ഹരിതയുടെ നേതൃസ്ഥാനത്തേക്ക് തിരഞ്ഞെടുത്തത്.

Next Story