Top

'ഇങ്ങനെ പോയാല്‍ കയ്യും കെട്ടി നോക്കി നില്‍ക്കില്ല'; കോണ്‍ഗ്രസിലെ തമ്മിലടിയില്‍ അതൃപ്തിയുമായി ലീഗ്

യുഡിഎഫിന്റെ തിരിച്ചുവരവില്‍ ആശങ്കയുണ്ടെന്നും യോഗം

2 Oct 2021 7:16 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ഇങ്ങനെ പോയാല്‍ കയ്യും കെട്ടി നോക്കി നില്‍ക്കില്ല; കോണ്‍ഗ്രസിലെ തമ്മിലടിയില്‍ അതൃപ്തിയുമായി ലീഗ്
X

കോണ്‍ഗ്രസിലെ തര്‍ക്കങ്ങളിലും പരസ്യപോരിലും അസംതൃപ്തി രേഖപ്പെടുത്തി മുസ്ലീംലീഗ്. ന്യൂനപക്ഷ വിവാദങ്ങളിലെല്ലാം അഴകൊഴമ്പന്‍ സമീപനമാണ് കോണ്‍ഗ്രസിന്റേത് എന്ന നിലപാടാണ് മുസ്ലീം ലീഗിന്. മലപ്പുറം മഞ്ചേരിയില്‍ നടക്കുന്ന മുസ്ലീം ലീഗ് പ്രവര്‍ത്തക സമിതി യോഗത്തിലാണ് കോണ്‍ഗ്രസിനെതിരെ വിമര്‍ശനം ഉയര്‍ന്നത്.

പാലാ ബിഷപ്പിന്റെ പ്രസ്താവനയിലും സംവരണ വിഷയത്തിലുമെല്ലാം കോണ്‍ഗ്രസിന്റെ ആശയക്കുഴപ്പം പ്രകടമായിരുന്നു. കോണ്‍ഗ്രസില്‍ ഐക്യമില്ലെങ്കില്‍ അതു ബാധിക്കുക യുഡിഎഫിനെയാണെന്നും യുഡിഎഫ് നേതൃത്വം ഇങ്ങനെ പോയാല്‍ ലീഗ് കയ്യും കെട്ടി കാഴ്ച്ചക്കാരായി നില്‍ക്കരുതെന്നാണ് യോഗത്തില്‍ ഉയര്‍ന്ന അഭിപ്രായം. യുഡിഎഫിന്റെ തിരിച്ചുവരവില്‍ ആശങ്കയുണ്ടെന്നും യോഗത്തില്‍ നേതാക്കള്‍ അഭിപ്രായപ്പെട്ടു.

അതേസമയം, നിയമസഭാ തെരഞ്ഞെടുപ്പിലുണ്ടായത് കനത്ത തോല്‍വിയാണെന്നും ലീഗ് വിലയിരുത്തി. ലീഗ് പരാജയപെട്ട 12 മണ്ഡലങ്ങളിലും പരാജയ കാരണം കണ്ടെത്താന്‍ കമ്മിറ്റി സജ്ജമാണ്.കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കാനും യോഗം തീരുമാനിച്ചു. കഠിനാധ്വാനത്തിലൂടെ ലീഗിന് തിരിച്ചു വരാന്‍ കഴിയുമെന്ന് വിലയിരുത്തല്‍.

Next Story