Top

ജാമ്യത്തിനിറങ്ങിയ കൊലക്കേസ് പ്രതി ആത്മഹത്യ ചെയ്തു

17 Aug 2021 10:52 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ജാമ്യത്തിനിറങ്ങിയ കൊലക്കേസ് പ്രതി ആത്മഹത്യ ചെയ്തു
X

തിരുവനന്തപുരം പൊഴിയൂരിൽ കൊലക്കേസ് പ്രതിയെ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തി. ചൂരക്കൊടി സ്വദേശി ഷാജിയെയാണ് വീടിന് മുന്നിലെ സൺ ഷെയ്ഡിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഒരു മാസം മുൻപ് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ പ്രതിയാണ് മരിച്ച ഷാജി. ഒരാഴ്ച മുമ്പാണ് ഇയാൾ ജാമ്യത്തിലിറങ്ങിയത്. പൊഴിയൂർ പൊലീസ് സ്ഥലത്തെത്തി മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.

Next Story