Top

പതിനാറുകാരിക്കെതിരായ കൊലപാതകശ്രമം; പ്രണയത്തെ ചൊല്ലിയെന്ന് പൊലീസ്

നേരത്തെ ഇരുവരും തമ്മിലുള്ള ബന്ധം വീട്ടില്‍ അറിഞ്ഞപ്പോള്‍ കുടുംബം പിന്തിരിപ്പിക്കുകയായിരുന്നു

25 Aug 2021 6:51 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

പതിനാറുകാരിക്കെതിരായ കൊലപാതകശ്രമം; പ്രണയത്തെ ചൊല്ലിയെന്ന് പൊലീസ്
X

പാലക്കാട് മണ്ണാര്‍ക്കാട് പതിനാറുവയസ്സുകാരിക്ക് നേരെയുണ്ടായ കൊലപാതക ശ്രമം പ്രണയത്തെ ചൊല്ലിയുള്ള കലഹത്തെ തുടര്‍ന്നാണെന്ന് പൊലീസ്. പെണ്‍കുട്ടിയെ കൊല്ലണമെന്ന ഉദ്ദേശത്തില്‍ തന്നെയാണ് പ്രതി അക്രമിച്ചതെന്നും പ്രതി കുറ്റം കുറ്റം സമ്മതിച്ചതായും മണ്ണാര്‍ക്കാട് ഡിവൈഎസ്പി കൃഷ്ണദാസ് പറഞ്ഞു. പ്രതി ജംഷീറിനെ ഇന്ന് പുലര്‍ച്ചെയാണ് പൊലീസ് കസ്റ്റഡിയില്‍ എടുത്തത്. പെണ്‍കുട്ടിയുടെ മൊഴിയെടുക്കാന്‍ മാത്രമെ കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുകയുള്ളു. നേരത്തെ ഇരുവരും തമ്മിലുള്ള ബന്ധം വീട്ടില്‍ അറിഞ്ഞപ്പോള്‍ കുടുംബം പിന്തിരിപ്പിക്കുകയായിരുന്നു.

എന്നാല്‍ പെണ്‍കുട്ടിയുടെ ആരോഗ്യനില ഗുരുതരമായി തുടരുകയാണ്. ഇന്നലെ പുലര്‍ച്ചെയായിരുന്നു യുവാവ് കൊലപാതക ശ്രമം നടത്തിയത്. അയല്‍വാസിയായ യുവാവ് തോര്‍ത്ത് കൊണ്ട് പെണ്‍കുട്ടിയുടെ കഴുത്തില്‍ മുറുക്കുകയായിരുന്നുവെന്നാണ് ബന്ധുക്കള്‍ പറയുന്നത്. വീട്ടില്‍ പെണ്‍കുട്ടിയും സഹോദരനും മുത്തശ്ശിയും മാത്രമായിരുന്നു ഉണ്ടായിരുന്നത്. പെണ്‍കുട്ടിയുടെ നിലവിളി കേട്ട് മുത്തശ്ശിയെത്തിയപ്പോള്‍ കഴുത്തില്‍ തോര്‍ത്ത് മുറുകി വായില്‍ തുണി തിരുകിയ നിലയിലായിരുന്നു കുട്ടിയെ കണ്ടത്. മുത്തശ്ശിയെ കണ്ടതോടെ പ്രതി ഓടി രക്ഷപ്പെടുകയായിരുന്നു.
പ്രതി ഒളിവിലാണെന്നാണ് സൂചന. സംഭവത്തില്‍ ഇതിനകം പൊലീസ് അന്വേഷണം ആരംഭിച്ചു. പെണ്‍കുട്ടിയുടെ ആരോഗ്യനില വീണ്ടെടുത്ത ശേഷം പൊലീസ് മൊഴിയെടുക്കും. അയല്‍വാസി വീടുകയറിയിട്ടാണ് ഇത് ചെയ്തതെന്നും മണ്ണാര്‍ക്കാട് പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിട്ടുണ്ട്, പ്രതിയെ നിയമത്തിന് മുന്നില്‍ പെണ്‍കുട്ടിയെ കൊണ്ടുവരണമെന്നും ബന്ധു മാധ്യമങ്ങളോട് സംസാരിക്കവെ ആവശ്യപ്പെട്ടു.


Next Story