Top

പാലക്കാട് റെയില്‍വേ സ്റ്റേഷനില്‍ 4.868 കിലോഗ്രാം സ്വര്‍ണവുമായി മുംബൈ സ്വദേശികള്‍ പിടിയില്‍

പാലക്കാട് റെയില്‍വേ സ്റ്റേഷനില്‍ അര്‍പിഎഫും കുറ്റാന്വേഷണ വിഭാഗവും കസ്റ്റംസും സംയുക്തമായി നടത്തിയ പരിശോധനയിലാണ് 4.868 കിലോ ഗ്രാം സ്വര്‍ണം പിടികൂടിയത്

23 Sep 2021 10:27 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

പാലക്കാട് റെയില്‍വേ സ്റ്റേഷനില്‍ 4.868 കിലോഗ്രാം സ്വര്‍ണവുമായി മുംബൈ സ്വദേശികള്‍ പിടിയില്‍
X

പാലക്കാട് റെയില്‍വേ സ്റ്റേഷനില്‍ നിന്ന് 4 കിലോയിലധികം സ്വര്‍ണവുമായി മുംബൈ സ്വദേശികള്‍ പിടിയില്‍. ഉത്തം ഗോറൈന്‍, മനാഫ് ജനാ എന്നിവരാണ് റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്സിന്‍റെ പിടിയിലായിരിക്കുന്നത്. സ്വര്‍ണ്ണ ബിസ്‌കറ്റുകളും ആഭരങ്ങളുമാണ് ഇവര്‍ കടത്താന്‍ ശ്രമിച്ചത്. സ്വര്‍ണ്ണത്തിനു യാതൊരു രേഖകളും ഇല്ലെന്ന് കസ്റ്റംസ് വിഭാഗം നടത്തിയ പരിശോധനയില്‍ വ്യക്തമായി. ഇതോടെ ഇവരെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.

സംഭവത്തിന് പിന്നില്‍ ഒരു സംഘം തന്നെ പ്രവര്‍ത്തിക്കുന്നുണ്ടന്ന് സംശയിക്കുന്നതായി പാലക്കാട് കസ്റ്റംസ് സൂപ്രണ്ട് പി ഉണ്ണികൃഷ്ണന്‍ പറഞ്ഞു. രാവിലെ ഒന്‍പതരയോടെ പാലക്കാട് റെയില്‍വേ സ്റ്റേഷനില്‍ അര്‍പിഎഫും കുറ്റാന്വേഷണ വിഭാഗവും കസ്റ്റംസും സംയുക്തമായി നടത്തിയ പരിശോധനയിലാണ് 4.868 കിലോ ഗ്രാം സ്വര്‍ണം പിടികൂടിയത്. ഹൈദരാബാദില്‍ നിന്നും തൃശൂരിലേക്ക് കടത്താനായിരുന്നു പദ്ധതി. സംഭവത്തില്‍ കസ്റ്റംസ് പ്രിവന്റ്റീവ് വിഭാഗം അന്വേഷണം ആരംഭിച്ചു.

Next Story