Top

ഡിസിസി പുനസംഘടന; പരസ്യ പ്രതികരണത്തിനില്ല, പാർട്ടി വേദിയിൽ സുധാകരന് വെല്ലുവിളി ഉയർത്താൻ മുല്ലപ്പള്ളി

വേണ്ടത്ര കൂടിയാലോചനകൾ നടന്നില്ലെന്ന ഉമ്മൻചാണ്ടിയുടെയും രമേശ് ചെന്നിത്തലയുടെയും പരാതി അവഗണിച്ചതിൽ ഗ്രൂപ്പുകൾക്ക് കടുത്ത പ്രതിഷേധമുണ്ട്.

30 Aug 2021 11:37 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ഡിസിസി പുനസംഘടന; പരസ്യ പ്രതികരണത്തിനില്ല, പാർട്ടി വേദിയിൽ സുധാകരന് വെല്ലുവിളി ഉയർത്താൻ മുല്ലപ്പള്ളി
X

തിരുവനന്തപുരം: ഡിസിസി പുനഃസംഘടനയുമായി ബന്ധപ്പെട്ട് പരസ്യ പ്രതികരണത്തിനില്ലെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ. ഇപ്പോൾ പരസ്യ പ്രതികരണത്തിന് മുതിരുന്നില്ല. അഭിപ്രായങ്ങള്‍ പാര്‍ട്ടി വേദികളിൽ രേഖപ്പെടുത്തും. സംഘടനാപരമായ കാര്യങ്ങളില്‍ പൊതുവേദിയില്‍ അഭിപ്രായം പറയാനില്ലെന്നും മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു.

''ഇപ്പോൾ പരസ്യ പ്രതികരണത്തിന് മുതിരുന്നില്ല. അഭിപ്രായങ്ങള്‍ പാര്‍ട്ടി വേദികളിൽ രേഖപ്പെടുത്തും. സംഘടനാപരമായ കാര്യങ്ങളില്‍ പൊതുവേദിയില്‍ അഭിപ്രായം പറയാനില്ല. പറയേണ്ട കാര്യങ്ങള്‍ എഐസിസി നേതൃത്വത്തെ രേഖാമൂലം അറിയിച്ചിട്ടുണ്ട്. സത്യസന്ധവും നിര്‍ഭയവുമായ അഭിപ്രായം പാര്‍ട്ടിവേദികളില്‍ പറയും.'' മുല്ലപ്പള്ളി രാമചന്ദ്രൻ.

അതേസമയം ഡിസിസി പുനസംഘടനയിൽ നിലപാട് ആവർത്തിച്ച് മുതിർന്ന നേതാക്കൾ രം​ഗത്തുവന്നു. ചർച്ചയിലെ വിവരങ്ങൾ പരസ്യമാക്കിയതിൽ ഉമ്മൻചാണ്ടി അമർഷം പ്രകടിപ്പിച്ചു. എല്ലാവരെയും ഒരുമിച്ചു കൊണ്ടു പോകുന്നതിനു പകരം പട്ടികയിൽ ഇഷ്ടക്കാരെ തിരുകി കയറ്റി എന്ന ആരോപണമാണ് ജോസഫ് വാഴക്കൻ ഉന്നയിച്ചത്.

വേണ്ടത്ര കൂടിയാലോചനകൾ നടന്നില്ലെന്ന ഉമ്മൻചാണ്ടിയുടെയും രമേശ് ചെന്നിത്തലയുടെയും പരാതി അവഗണിച്ചതിൽ ഗ്രൂപ്പുകൾക്ക് കടുത്ത പ്രതിഷേധമുണ്ട്. വരുംദിവസങ്ങളിൽ ഇത് കൂടുതൽ പ്രകടമാകും എന്നതിന്റെ സൂചനകളാണ് ഉമ്മൻചാണ്ടിയുടെയും ജോസഫ് വാഴക്കന്റെയും പ്രതികരണങ്ങളിലൂടെ വ്യക്തമാകുന്നത്.

Popular Stories

    Next Story