Top

'ഓരോരോ മാരണങ്ങളേ...'; ഇ ബുള്‍ ജെറ്റ് ഫോണ്‍ വിളിയെക്കുറിച്ച് മുകേഷ്

സ്ഥലം കേട്ടയുടനെ പരാതി അവിടെ പറയണമെന്ന് മുകേഷ് പറഞ്ഞു

10 Aug 2021 8:02 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ഓരോരോ മാരണങ്ങളേ...; ഇ ബുള്‍ ജെറ്റ് ഫോണ്‍ വിളിയെക്കുറിച്ച് മുകേഷ്
X

യൂട്യൂബ് വ്‌ലോഗഗര്‍മാരായ ഇ ബുള്‍ ജെറ്റ് ബ്രദേഴ്‌സ് അറസ്റ്റിലായ സംഭവത്തില്‍ കൊല്ലം എംഎല്‍എയും നടനുമായ മുകേഷിന് ഫോണ്‍ കോള്‍. കോതമംഗലത്ത് നിന്നാണ് മുകേഷിന് കോള്‍ വന്നത്. സ്ഥലം കേട്ടയുടനെ പരാതി അവിടെ പറയണമെന്ന് മുകേഷ് പറഞ്ഞു. ഇ ബുള്‍ ജെറ്റ് വിഷയത്തിലാണ് വിളിച്ചതെന്ന് ആദ്യം കേട്ടപ്പോള്‍ മുകേഷിന് മനസ്സിലായതുമില്ല. ഇ ബുള്ളറ്റെന്നും ഇ ബജറ്റെന്നുമൊക്കെയാണ് മുകേഷ് കേട്ടത്.

വിളിച്ചയാള്‍ ഒരു വിധേന മനസ്സിലാക്കിക്കൊടുത്തപ്പോള്‍ ഞാന്‍ നോക്കാം എന്ന് മുകേഷ് മറുപടിയും നല്‍കി. ഈ ഫോണ്‍കോള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലായതോടെ നിരവധി ട്രോളുകളും വരുന്നുണ്ട്. ഇതില്‍ ഒരു ട്രോള്‍ മുകേഷ് തന്നെ ഷെയര്‍ ചെയ്യുകയും ചെയ്തു.

കേരളത്തില്‍ നടക്കുന്ന സകലപ്രശ്‌നങ്ങള്‍ക്കും നാട്ടുകാര്‍ തന്നെ വിളിക്കുന്നത് കാണുന്ന മുകേഷേട്ടന്‍.. ഇതൊക്കെ എന്തിനാടാ എന്നോട് പറയുന്നേ എന്നാണ് ഡ്രോളിലെ ഡയലോഗ്, ഓരോരോ മാരണങ്ങളേ... നല്ല ട്രോള്‍ എന്ന് കുറിച്ചു കൊണ്ടാണ് ഈ ട്രോള്‍ മുകേഷ് ഷെയര്‍ ചെയ്തിരിക്കുന്നത്.

ഇ ബുള്‍ ജെറ്റ് വിഷയവുമായി ബന്ധപ്പെട്ട് ഇന്നലെ നടന്ന സോഷ്യല്‍ മീഡിയ ക്യാമ്പയിനിന്റെ ഭാഗമായി നിരവധി കുട്ടികള്‍ പല പ്രമുഖരെയും വിളിച്ചിരുന്നു. ഇതിന്റെ ഭാഗമായാണ് മുകേഷിനെയും വിളിപ്പിച്ചത്.


Next Story