Top

ചിരിക്കുന്ന നവാസ്; ഫേസ്ബുക്ക് പോസ്റ്റുമായി മുയീൻ അലി തങ്ങൾ

പോസ്റ്റിനു താഴെ നവാസിന്റെ അറസ്റ്റു സംബന്ധിച്ചും ഹരിത വിഷയവുമായി ബന്ധപ്പെട്ടും നിരവധി കമന്റുകളാണ് വരുന്നത്

10 Sep 2021 3:09 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ചിരിക്കുന്ന നവാസ്; ഫേസ്ബുക്ക് പോസ്റ്റുമായി മുയീൻ അലി തങ്ങൾ
X

ഹരിത നേതാക്കളുടെ ലൈം​ഗികാധിക്ഷേപ പരാതിയിൽ എംഎസ്എഫ് സംസ്ഥാന പ്രസിഡന്റ് പികെ നവാസ് അറസ്റ്റിലായതിനു പിന്നാലെ നവാസിന്റെ ചിത്രം ഫേസ്ബുക്കിൽ പങ്കുവെച്ച് യൂത്ത് ലീ​ഗ് ദേശീയ വൈസ് പ്രസിഡന്റ് മുയീൻ അലി തങ്ങൾ. അടിക്കുറിപ്പോ വിശദീകരണമോ ഒന്നുമില്ലാതെ പികെ നവാസിന്റെ ചിരിക്കുന്ന ഒരു ഫോട്ടോ മാത്രമാണ് മുയീൻ അലി തങ്ങൾ പങ്കുവെച്ചിരിക്കുന്നത്. പോസ്റ്റിനു താഴെ നവാസിന്റെ അറസ്റ്റു സംബന്ധിച്ചും ഹരിത വിഷയവുമായി ബന്ധപ്പെട്ടും നിരവധി കമന്റുകളാണ് വരുന്നത്.

നേരത്തെ കുഞ്ഞാലിക്കുട്ടിയുടെ സംസ്ഥാന രാഷ്ട്രീയത്തിലേക്കുള്ള മടങ്ങി വരവ് സംബന്ധിച്ചും ചന്ദ്രിക ദിനപത്രത്തിലെ പണമിടപാട് കേസിലും മുസ്ലിം ലീ​ഗ് നേതൃത്വത്തെ വിമർശിച്ച നേതാവാണ് മുയീൻ അലി തങ്ങൾ.


ഇതിനിടെ അറസ്റ്റ് ചെയ്ത പികെ നവാസിനെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു. അറസ്റ്റ് രാഷ്ട്രീയ പ്രേരിതമാണെന്ന് എംകെ മുനീർ പ്രതികരിച്ചു. ഇരട്ട നീതിയാണിതെന്നും ലക്ഷ്യം വെക്കുന്നത് എംഎസ്എഫിനെയല്ല മുസ്ലിം ലീ​ഗിനെയാണെന്നും എംകെ മുനീർ പറഞ്ഞു.

പികെ നവാസിനെതിരെ വനിതാ കമ്മീഷന് പരാതി നല്‍കിയ നടപടിക്ക് പിന്നാലെ ഹരിത സംസ്ഥാന കമ്മറ്റി മുസ്ലീംലീഗ് നേതൃത്വം പിരിച്ച് വിട്ടിരുന്നു. കടുത്ത അച്ചടക്ക ലംഘനമാണ് ഹരിത നേതൃത്വം നടത്തിയിരുന്നതെന്ന് ലീ​ഗ് നേതൃത്വം പറഞ്ഞത്. പാര്‍ട്ടി അച്ചടക്കം ഹരിത നേതാക്കള്‍ തുടര്‍ച്ചയായി ലംഘിച്ചുകൊണ്ടിരിക്കുകയാണ്. മാത്രമല്ല, കാലാഹരണപ്പെട്ട കമ്മിറ്റിയായിരുന്നു അത്. പുതിയ കമ്മറ്റിയെ മുസ്ലീംലീഗ് സംസ്ഥാന നേതൃത്വം ഉടന്‍ പ്രഖ്യാപിക്കുമെന്നും ലീ​ഗ് വ്യക്തമാക്കിയിരുന്നു.

Next Story