Top

മോന്‍സന്റെ ആനക്കൊമ്പും വ്യാജം; ഒട്ടകത്തിന്റെ എല്ലെന്ന് സംശയം

മോന്‍സന്റെ വീടിനു മുന്നിലുള്ള നെയിംബോര്‍ഡുകളെല്ലാം ക്രൈംബ്രാഞ്ച് നീക്കം ചെയ്തു.

29 Sep 2021 4:13 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

മോന്‍സന്റെ ആനക്കൊമ്പും വ്യാജം; ഒട്ടകത്തിന്റെ എല്ലെന്ന് സംശയം
X

പുരാവസ്തു തട്ടിപ്പ് കേസില്‍ പ്രതിയായ മോന്‍സന്റെ കലൂരിലെ വീട്ടില്‍ നിന്നും കണ്ടെടുത്ത ആനക്കൊമ്പ് വ്യാജമെന്ന് സംശയം. ഒട്ടകത്തിന്റെ എല്ല് രൂപമാറ്റം വരുത്തി പോളിഷ് ചെയ്താണൊ എന്ന സംശയത്തുടര്‍ന്ന് പരിശോധനയ്ക്കയക്കാന്‍ വനം വകുപ്പ് തീരുമാനിച്ചു.

പുരാവസ്തു തട്ടിപ്പ് കേസില്‍ മോന്‍സനെതിരെ പരാതി നല്‍കിയ ഷമീര്‍, യാക്കൂബ്, അനൂപ് എന്നിവരാണ് ഡിജിറ്റല്‍ തെളിവുകള്‍ അന്വേഷണ സംഘത്തിന് കൈമാറിയത്. ക്രൈം ബ്രാഞ്ച് ഇവരുടെ വിശദമായ മൊഴി രേഖപ്പെടുത്തുകയും ചെയ്തു.വയനാട്ടിലെ എസ്റ്റേറ്റ്ഭൂമി പാട്ടത്തിന് നല്‍കാമെന്ന് പറഞ്ഞ് ഒരു കോടി 72 ലക്ഷം രൂപ മോന്‍സണ്‍ തട്ടിയെടുത്തുവെന്ന് പരാതി നല്‍കിയ രാജീവിന്റെ മൊഴിയും ക്രൈംബ്രാഞ്ച് രേഖപ്പെടുത്തി.

അതേസമയം, മോന്‍സന്റെ കലൂരിലെയും ചേര്‍ത്തലയിലെയും വീടുകളില്‍ വനം വകുപ്പ് ,മോട്ടോര്‍ വാഹന വകുപ്പ്, ക്രൈംബ്രാഞ്ച് സംഘങ്ങള്‍ പരിശോധന നടത്തി.കലൂരിലെ വീട്ടില്‍ നിന്ന് വനം വകുപ്പ് കണ്ടെടുത്ത ആനക്കൊമ്പ് വ്യാജമാണൊ എന്ന സംശയത്തെത്തുടര്‍ന്ന് പരിശോധനയ്ക്കയക്കാന്‍ വനം വകുപ്പ് തീരുമാനിച്ചു. ഒട്ടകത്തിന്റെ എല്ല് രൂപമാറ്റം വരുത്തി പോളിഷ് ചെയ്തതാണൊ എന്നാണ് സംശയം.

ഇതോടൊപ്പം കണ്ടെടുത്ത ചന്ദന ശില്‍പ്പങ്ങളും വ്യാജമാണെന്ന് തിരിച്ചറിഞ്ഞു. ഏതാനും ശംഖുകളും മോന്‍സന്റെ വീട്ടില്‍ നിന്നും കണ്ടെടുത്തിട്ടുണ്ട്. ഇയാളുടെ കൈവശമുള്ള ആഡംബര വാഹനങ്ങളുടെ രജിസ്‌ട്രേഷന്‍ നമ്പറും ഉടമസ്ഥത തെളിയിക്കുന്ന രേഖകളും പരിശോധിക്കുന്നതിനായിരുന്നു മോട്ടോര്‍ വാഹന വകുപ്പുദ്യോഗസ്ഥര്‍ എത്തിയത്. അതേ സമയം മോന്‍സന്റെ വീടിനു മുന്നിലുള്ള നെയിംബോര്‍ഡുകളെല്ലാം ക്രൈംബ്രാഞ്ച് നീക്കം ചെയ്തു.

Next Story