Top

ക്രൈംബ്രാഞ്ച് ഡിവൈഎസ്പിയെ ഭീഷണിപ്പെടുത്തി മോന്‍സന്‍; 'ഞാന്‍ പറയും, എന്തൊക്കെ അന്വേഷിക്കണം, എന്തൊക്കെ അന്വേഷിക്കേണ്ട'

ശ്രീവത്സം ഗ്രൂപ്പ് നല്‍കിയ പരാതിയെ പ്രതിരോധിക്കാനാണ് മോന്‍ഷന്‍ തിരിച്ചുമൊരു പരാതി കൊടുത്തത്.

3 Oct 2021 7:17 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ക്രൈംബ്രാഞ്ച് ഡിവൈഎസ്പിയെ ഭീഷണിപ്പെടുത്തി മോന്‍സന്‍; ഞാന്‍ പറയും, എന്തൊക്കെ അന്വേഷിക്കണം, എന്തൊക്കെ അന്വേഷിക്കേണ്ട
X

പുരാവസ്തുക്കളുടെ പേരില്‍ സാമ്പത്തിക തട്ടിപ്പ് നടത്തിയ കേസില്‍ അറസ്റ്റിലായ മോന്‍സന്‍ മാവുങ്കല്‍ ക്രൈംബ്രാഞ്ച് ഡിവൈഎസ്പിയെ ഭീഷണിപ്പെടുത്തുന്ന ദൃശ്യങ്ങള്‍ പുറത്ത്. ശ്രീവത്സം ഗ്രൂപ്പിനെതിരായ പരാതി അന്വേഷിക്കാന്‍ എത്തിയ ഉദ്യോഗസ്ഥരെയാണ് മോന്‍സന്‍ ഭീഷണിപ്പെടുത്തുന്നത്.

എന്തൊക്കെ അന്വേഷിക്കണം, എന്തൊക്കെ അന്വേഷിക്കേണ്ട എന്ന കാര്യങ്ങളാണ് മോന്‍സന്‍ ഉദ്യോഗസ്ഥരോട് പറയുന്നത്. നിങ്ങളുടെ അന്വേഷണത്തില്‍ തൃപ്തിയില്ല, അതുകൊണ്ട് ഡിജിപിക്ക് പരാതി നല്‍കിയിട്ടുണ്ടെന്നും മോന്‍സന്‍ വീഡിയോയില്‍ പറയുന്നുണ്ട്.

ശ്രീവത്സം ഗ്രൂപ്പ് നല്‍കിയ പരാതിയെ പ്രതിരോധിക്കാനാണ് മോന്‍ഷന്‍ തിരിച്ചുമൊരു പരാതി കൊടുത്തത്. ഏഴു കോടി രൂപയ്ക്ക് ശ്രീവത്സം ഗ്രൂപ്പിന് 21 കാറുകള്‍ കൈമാറി. ഒരു കോടി കിട്ടി. ബാക്കി ആറു കോടി കിട്ടാനുണ്ടെന്ന് പറഞ്ഞാണ് മോന്‍സന്‍ ശ്രീവത്സം ഗ്രൂപ്പിനെതിരെ പരാതി നല്‍കിയത്.




Next Story