Top

ഡോക്ടറല്ല, പഠിച്ചത് ബ്യൂട്ടീഷ്യൻ കോഴ്സ്; സുധാകരനുൾപ്പെടെ നൽകിയത് അശാസ്ത്രീയ ചികിത്സ

അതേസമയം മോൻസന്റെ മരുന്ന് തനിക്ക് ഫലപ്രദമായിരുന്നെന്നാണ് ശ്രുതി ലക്ഷ്മി പറഞ്ഞത്

3 Oct 2021 3:25 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ഡോക്ടറല്ല, പഠിച്ചത് ബ്യൂട്ടീഷ്യൻ കോഴ്സ്; സുധാകരനുൾപ്പെടെ നൽകിയത് അശാസ്ത്രീയ ചികിത്സ
X

താൻ കോസ്മറ്റോളജിസ്റ്റല്ലെന്ന് പുരാവസ്തു തട്ടിപ്പ് കേസ് പ്രതി മോൻസൺ മാവുങ്കൽ. ആകെ പഠിച്ചത് ബ്യൂട്ടീഷ്യൻ കോഴ്സാണ്. ഈ അറിവ് വെച്ചാണ് ചികിത്സ നടത്തിയത്. മാർക്കറ്റിൽ ലഭ്യമാവുന്ന വിവിധ മരുന്നുകൾ കൂട്ടിച്ചേർത്ത് പുതിയ മരുന്നെന്ന രീതിയിൽ ചികിത്സ നൽകിയിട്ടുണ്ടെന്നും മോൻസൺ ക്രൈം ബ്രാഞ്ചിന് മൊഴി നൽകി.

മരുന്നുകളുടെ ശാസ്ത്രീയ വശം പരിശോധിക്കാതെ അശാസ്ത്രീയമായി ഇവ കൂട്ടിച്ചേർക്കുന്നത് വലിയ പാർശ്വഫലങ്ങൾക്കിടയാക്കുമെന്നാണ് വിദ​ഗ്ധർ പറയുന്നത്. കെപിസിസി പ്രസിഡന്റ് കെ സുധാകരൻ, നടി ശ്രുതി ലക്ഷ്മി തുടങ്ങിയവർ മോൻസന്റെയടുത്ത് നിന്ന് ചകിത്സ തേടിയിട്ടുണ്ട്.

മോന്‍സന്‍ മാവുങ്കലിനെതിരെ പരാതി നല്‍കാനൊരുങ്ങുകയാണ് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍. വ്യാജ ചികിത്സക്ക് പരാതി നല്‍കാനാണ് തീരുമാനം. ഇതിന് പുറമേ തന്റെ പേര് പരാമര്‍ശിച്ചതിന് പരാതിക്കാരനായ അനൂപിന് എതിരെ മാനനഷ്ടത്തിനും പരാതി നല്‍കും. നിയമോപദേശം ലഭിച്ച ശേഷമായിരിക്കും പരാതി നല്‍കുക.

അതേസമയം മോൻസന്റെ മരുന്ന് തനിക്ക് ഫലപ്രദമായിരുന്നെന്നാണ് ശ്രുതി ലക്ഷ്മി പറഞ്ഞത്. ''എന്നെ വളരെ വിഷമിപ്പിച്ചിരുന്ന അസുഖമാണ് മുടി കൊഴിച്ചില്‍. സാധാരണ മുടി കൊഴിച്ചില്‍ അല്ല, അലോപ്പേഷ്യ എന്ന അസുഖമാണ്. ഒരുപാട് ആശുപത്രികളില്‍ ചികിത്സിച്ചിട്ടു മാറാത്ത അസുഖം അദ്ദേഹം മരുന്നു തന്നപ്പോള്‍ മാറി. അത് വളരെ ആശ്വാസം നല്‍കി. ഡോക്ടര്‍ എന്തു മരുന്ന് തന്നാലും അത് നല്ല ഇഫക്ടീവ് ആയിരുന്നു. പക്ഷേ അദ്ദേഹം ഡോക്ടറല്ല എന്ന വാര്‍ത്ത ഞെട്ടിച്ചിരിക്കുകയാണ്.'' ശ്രുതി ലക്ഷ്മി പറഞ്ഞു.

Next Story