Top

വൈദിക പട്ടത്തിന് സെമിനാരിയിൽ ചേർന്നു; പഠനം നിർത്തി കപ്യാരായി; ഒടുവിൽ തട്ടിപ്പിന്റെ പാതയിലേക്ക്

വിവാഹ ശേഷം ഏറെക്കാലം ഇടുക്കിയിലായിരുന്നു മോൻസൺ

28 Sep 2021 11:56 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

വൈദിക പട്ടത്തിന് സെമിനാരിയിൽ ചേർന്നു; പഠനം നിർത്തി കപ്യാരായി; ഒടുവിൽ തട്ടിപ്പിന്റെ പാതയിലേക്ക്
X

സംസ്ഥാനം അമ്പരപ്പോടെ നോക്കിക്കൊണ്ടിരിക്കുന്ന മോൻസണിന്റെ തട്ടിപ്പുകഥകൾ ഓരോന്നായി പുറത്തു വന്നുകൊണ്ടിരുക്കുകയാണ്. കോടിക്കണക്കിന് രൂപയുടെ തട്ടിപ്പ് സമർത്ഥമായി ചെയ്യുന്നതിനു മുമ്പ് പലമേഖലകളിൽ മോൻസൺ കൈവെച്ചിരുന്നു. ടെക്നിക്കൽ സ്കൂളിലെ പഠനത്തിനു ശേഷം വൈദിക പഠനത്തിന് സെമിനാരിയിൽ ചേർന്നെങ്കിലും ഇത് ഒരു വർഷം പൂർത്തിയാവുന്നതിന് മുമ്പ് ഉപേക്ഷിച്ചു. ഇതിനു പിന്നാലെ ഇടവക പള്ളിയിൽ കപ്യാരായി. ഇതിനിടയിൽ വിവാഹവും കഴിഞ്ഞു.

വിവാഹ ശേഷം ഏറെക്കാലം ഇടുക്കിയിലായിരുന്നു മോൻസൺ. തുടർന്നാണ് പുരാവസ്തു ബിസിനസുകാരനായി രം​ഗത്തു വരുന്നത്. കുറച്ചു വർഷങ്ങൾക്ക് മുമ്പാണ് ചേർത്തലയിൽ കുടുംബ ഭൂമിയിൽ വീട് വെച്ചത്.

എറണാകുളം കലൂരിലെ ഇയാളുടെ മ്യൂസിയത്തിൽ 30 ലേറെ കാറുകൾ സൂക്ഷിച്ചിരുന്നു. ഡോഡ്ജ് കാറാണ് ഇതിൽ മിക്കപ്പോഴും മോൻസൺ ഉപയോ​ഗിച്ചിരുന്നത്. നോട്ടെണ്ണൽ യന്ത്രം ഈ കാറിനകത്ത് സൂക്ഷിച്ചിരുന്നതായി ക്രൈം ബ്രാഞ്ച് കണ്ടെത്തിയിട്ടുണ്ട്. മോൻസൺ തന്റെ വളർത്തു നായയെ കാറിൽ എസിയിട്ടാണ് വളർത്തിയിരുന്നത്. കാറിനുള്ളിൽ തന്നെ നായക്കായി ഒരു കൂടും ഒരുക്കിയിരുന്നു.

Next Story