Top

ഒരു തവണയാണ് മോന്‍സനെ കണ്ടത്, വീട്ടില്‍ പോയത് പ്രവാസി മലയാളി ഫെഡറേഷന്‍ വിളിച്ചിട്ടെന്ന് ഹൈബി

പൊതു പ്രവര്‍ത്തകര്‍ക്ക് ഫോട്ടോകളില്‍ നിന്ന് മാറി നില്‍ക്കാന്‍ കഴിയില്ല

28 Sep 2021 5:23 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ഒരു തവണയാണ് മോന്‍സനെ കണ്ടത്, വീട്ടില്‍ പോയത് പ്രവാസി മലയാളി ഫെഡറേഷന്‍ വിളിച്ചിട്ടെന്ന് ഹൈബി
X

മോന്‍സണ്‍ മാവുങ്കലുമായി ബന്ധപ്പെട്ടുയര്‍ന്ന ആരോപണങ്ങളില്‍ പ്രതികരണവുമായി എറണാകുളം എംപി ഹൈബി ഈഡന്‍. പൊതു പ്രവര്‍ത്തകര്‍ക്ക് ഫോട്ടോകളില്‍ നിന്ന് മാറി നില്‍ക്കാന്‍ കഴിയില്ലെന്ന് മനസിലാക്കണം, ഒരു തവണ മോന്‍സണ്‍ മാവുങ്കലിന്റെ വീട്ടില്‍ പോയിട്ടുണ്ട്. മോന്‍സണ്‍ ഭാരവാഹിയായ പ്രവാസി മലയാളി ഫെഡറേഷനുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവര്‍ വിളിച്ചത് പ്രകാരമാണ് ആ വീട്ടില്‍ പോയത്. നാല് വര്‍ഷങ്ങള്‍ക്ക് മുമ്പാണ്, അതിന് ശേഷം മോന്‍സണ്‍ എന്നയാളെ കണ്ടിട്ടില്ലെന്നും ഹൈബി ഈഡന്‍ ചൂണ്ടിക്കാട്ടി.

പൊതുപ്രവര്‍ത്തകര്‍ക്ക് എതിരെ വാര്‍ത്തകള്‍ കൊടുക്കുമ്പോള്‍ ശ്രദ്ധിക്കണം. പരാതിക്കാര്‍ അനാവശ്യമായി പേരുകള്‍ വലിച്ചിഴയ്ക്കുന്നു. മാധ്യമ വാര്‍ത്തകളില്‍ പേര് വന്നതും തട്ടിപ്പിന് ഇരയായവര്‍ നല്‍കിയ പരാതിയിലുമാണ് തന്റെ പേരുള്ളത്. തന്റെ ചിത്രം കാണിച്ച് പണം തട്ടിയെന്ന ആരോപണത്തില്‍ യുക്തിയില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. തന്നെ അപകീര്‍ത്തിപ്പെടുത്തുന്ന തരത്തില്‍ വാര്‍ത്തകള്‍ നല്‍കുന്നതില്‍ നിന്ന് പിന്‍മാറണം. പരാതിക്കാരും ആരോപണങ്ങള്‍ ഉന്നയിക്കുകയാണ് അതിനെതിരെ നിയമ നടപടി സ്വീകരിക്കും. വാര്‍ത്തകള്‍ നല്‍കുന്നത് സ്വാഭാവികം, എന്നാല്‍ തെറ്റാണ് എന്ന് വ്യക്തമായാല്‍ പിന്‍വലിക്കാന്‍ തയ്യാറാവണം എന്നും ഹൈബി ചൂണ്ടിക്കാട്ടി.

കെ സുധാകരനുമായി ബന്ധപ്പെട്ടുയര്‍ന്ന ആരോപണങ്ങളെ കുറിച്ച് അറിയില്ല. അദ്ദേഹം ഒരു പാട് സ്ഥലത്ത് ചികില്‍സയ്ക്ക് പോവാറുണ്ട്. സുധാകരന്‍ വന്നിട്ടുണ്ടോ എന്ന് അറിയില്ലെന്നും ഹൈബി വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി. മോന്‍സണ്‍ മാവുങ്കലിന്റെ തട്ടിപ്പിന് ഇരയായവര്‍ നല്‍കി പരാതിയിലാണ് കെ സുധാകരന്‍, ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ എന്നിവരുടെ പേരുകള്‍ പരാമര്‍ശിക്കുന്ന പരാതിയിലായിരുന്നു ഹൈബിയുടെ പേരും പറയുന്നത്. ഇവരുമായുള്ള അടുപ്പം വ്യക്തമാക്കുന്നതിന് ഫോട്ടോകള്‍ ഉള്‍പ്പെടെ കാണിച്ചെന്നായിരുന്നു പരാതിക്കാരുടെ ആക്ഷേപം.

Next Story