Top

തോക്കേന്തിയ ​ഗുണ്ടകളുടെ അകമ്പടി, ഭീഷണി; പക്ഷെ കൈയ്യിലുണ്ടായിരുന്നത് കളിത്തോക്കുകൾ; അടിമുടി പറ്റിപ്പ്

നാടകീയമായാണ് മോന്‍സണ്‍ മാവുങ്കലിനെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്

28 Sep 2021 4:39 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

തോക്കേന്തിയ ​ഗുണ്ടകളുടെ അകമ്പടി, ഭീഷണി; പക്ഷെ കൈയ്യിലുണ്ടായിരുന്നത് കളിത്തോക്കുകൾ; അടിമുടി പറ്റിപ്പ്
X

വ്യാജ പുരാവസ്തുക്കളുടെ പേരിൽ കോടികളുടെ തട്ടിപ്പ് നടത്തിയ കേസിൽ അറസ്റ്റിലായ മോൻസൺ മാവുങ്കൽ സുരക്ഷാ അകമ്പടികളോടെയായിരുന്നു യാത്ര ചെയ്തിരുന്നത്. അഞ്ചു പേരടങ്ങുന്ന ​ഗുണ്ടാ സംഘം മോൻസനൊപ്പം എപ്പോഴും ഉണ്ടാവുമായിരുന്നു. നേരത്തെ ഇവർ പ്രദേശവാസികളെ കൈയ്യേറ്റം ചെയ്തതായി പരാതിയുണ്ടായിരുന്നു. വാഹന അകമ്പടികളോ‌ടെ യാത്ര ചെയ്യുന്ന മോൻസൻ വീ‌ട്ടിലെത്തിയാൽ വീടിനു മുൻ വശത്തെ പൊതുവഴിയിൽ വാഹനങ്ങൾ നിർത്തിയിടും. ഇത് ചോദിക്കാൻ ചെന്ന ഡ്രൈവർമാരെ മോൻസന്റെ ​ഗു​ണ്ടകൾ കൈയ്യേറ്റം ചെയ്തതായാണ് പരാതി. തോക്കും കൈയ്യിലേന്തിയാണ് മോനസന്റെ ഈ ​ഗുണ്ടകൾ നടന്നിരുന്നത്. എന്നാൽ ഇവയൊക്കെ കളിത്തോക്കുകളായിരുന്നെന്നാണ് ക്രൈം ബ്രാഞ്ച് പറയുന്നത്.

നാടകീയമായാണ് മോന്‍സണ്‍ മാവുങ്കലിനെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്. മോന്‍സന്റെ മകളുടെ മനസമ്മത ചടങ്ങിന്റെ സ്വീകരണം കഴിഞ്ഞാണ് ക്രൈംബ്രാഞ്ച് സംഘം വീട്ടിലെത്തിയത്. മഫ്തിയില്‍ രണ്ട് വാഹനങ്ങളിലായി സംഘം എത്തി. അതിഥികളായിരിക്കുമെന്ന് കരുതിയാണ് ആളുകള്‍ ഇവരെ ആദ്യം വീട്ടില്‍ സ്വീകരിച്ചിരുത്തിയത്. എന്നാല്‍ ക്രൈംബ്രാഞ്ച് ആണെന്നറിഞ്ഞതോടെ മോന്‍സന്‍ ബഹളമുണ്ടാക്കുകയും അംഗരക്ഷകര്‍ ഓടിയെത്തുകയുമായിരുന്നു. എന്നാല്‍ ക്രൈംബ്രാഞ്ച് ആണെന്നറിഞ്ഞതോടെ അവരും പലവഴിക്ക് ഓടുകയായിരുന്നെന്നാണ് വിവരം.

Next Story