Top

ബെഹ്റയെ മനപ്പൂർവം പറ്റിച്ചിട്ടില്ല; ചോദ്യം ചെയ്യലിൽ മോൻസൺ

തന്റെ സമൂഹ മാധ്യമ അക്കൗണ്ട് വഴി ഇവരോടൊപ്പമുള്ള ഫോട്ടോകൾ പ്രചരിപ്പിച്ചിട്ടില്ല.

1 Oct 2021 4:47 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ബെഹ്റയെ മനപ്പൂർവം പറ്റിച്ചിട്ടില്ല; ചോദ്യം ചെയ്യലിൽ മോൻസൺ
X

പുരാവസ്തു തട്ടിപ്പ് കേസിൽ അറസ്റ്റിലായ മോൻസൺ മാവുങ്കലിനെ ചോദ്യം ചെയ്ത് ക്രൈം ബ്രാഞ്ച്. മുൻ ഡിജിപി ലോക്നാഥ് ബെഹ്റയടക്കമുള്ള ഉന്നത ഉദ്യോ​ഗസ്ഥരെ മനപ്പൂർവം വഞ്ചിക്കാൻ ശ്രമിച്ചതല്ലേയെന്ന് ക്രൈം ബ്രാഞ്ച് ചോദ്യത്തിന് മോൻസൺ മറുപടി നൽകി.

ലോക്നാഥ് ബെഹറയെ ഞാനൊരിക്കലും വഞ്ചിക്കാൻ ശ്രമിച്ചിട്ടില്ല. പ്രവാസി മലയാളി ഫെഡറേഷന്റെ കോഡിനേറ്ററായ അനിത പുല്ലവയൽ ആണ് ബെഹ്റയെ തനിക്ക് പരിചയപ്പെടുത്തിയത്. ഇപ്പോൾ മലപ്പുറം എസ്പിയായ സുജിത് ദാസിന്റെ കല്യാണം 2019 മെയ് 11 ന് കൊച്ചിയിൽ വെച്ച് നടന്നിരുന്നു. അതിന്റെ തലേദിവസം ലോക്നാഥ് ബെഹ്റ കൊച്ചിയിലെത്തി.

ഇതറിഞ്ഞ താൻ നേരിട്ട് ബെഹ്റയെ മ്യൂസിയം കാണാൻ ക്ഷണിക്കുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന മനോജ് എബ്രഹാമിനെയും ക്ഷണിച്ചു. മ്യൂസിയത്തിലെത്തിയ ഇവരോടൊപ്പം ഫോട്ടോയും എടുത്തു. താനൊരിക്കലും ഇവരെ വഞ്ചിച്ചിട്ടില്ല. തന്റെ സമൂഹ മാധ്യമ അക്കൗണ്ട് വഴി ഇവരോടൊപ്പമുള്ള ഫോട്ടോകൾ പ്രചരിപ്പിച്ചിട്ടില്ല. തന്റെ മുൻ ഡ്രൈവറായിരുന്ന അജിയാണ് ഫോട്ടോ ഷെയർ ചെയ്തതെന്നും മോൻസൺ പറഞ്ഞു.

മോൻസൺ മൂന്ന് ദിവസം കൂടി കസ്റ്റഡിയിൽ തുടരുകയാണ്. ഇന്നലെയാണ് മോൻസനെ കലൂരിലെ മ്യൂസിയത്തിൽ കൊണ്ടു പോയി തെളിവെടുപ്പ് നടത്തിയത്. ക്രൈം ബ്രാഞ്ച് മേധാവി എസ് ശ്രീജിത്തിന്റെ നേതൃത്വത്തിലായിരുന്നു ചോദ്യം ചെയ്യൽ.

Next Story

Popular Stories