Top

ക്രൈംബ്രാഞ്ച് എത്തിയതോടെ മോന്‍സണ്‍ നിലവിളിച്ചു, അംഗരക്ഷകര്‍ ഓടി; നാടകീയ അറസ്റ്റ്

വ്യാജ പുരാവസ്തുക്കളുടെ പേരില്‍ കോടികള്‍ തട്ടിപ്പ് നടത്തിയ മോന്‍സണ്‍ മാവുങ്കലിനെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത് നടകീയമായി

28 Sep 2021 3:15 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ക്രൈംബ്രാഞ്ച് എത്തിയതോടെ മോന്‍സണ്‍ നിലവിളിച്ചു, അംഗരക്ഷകര്‍ ഓടി; നാടകീയ അറസ്റ്റ്
X

വ്യാജ പുരാവസ്തുക്കളുടെ പേരില്‍ കോടികള്‍ തട്ടിപ്പ് നടത്തിയ മോന്‍സണ്‍ മാവുങ്കലിനെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത് നടകീയമായി. മോന്‍സന്റെ മകളുടെ മനസമ്മത ചടങ്ങിന്റെ സ്വീകരണം കഴിഞ്ഞാണ് ക്രൈംബ്രാഞ്ച് സംഘം വീട്ടിലെത്തിയത്. മഫ്തിയില്‍ രണ്ട് വാഹനങ്ങളിലായി സംഘം എത്തിയത്.

അതിഥികളായിരിക്കുമെന്ന് കരുതിയാണ് ആളുകള്‍ ഇവരെ ആദ്യം വീട്ടില്‍ സ്വീകരിച്ചിരുത്തിയത്. എന്നാല്‍ ക്രൈംബ്രാഞ്ച് ആണെന്നറിഞ്ഞതോടെ മോന്‍സന്‍ ബഹളമുണ്ടാക്കുകയും അംഗരക്ഷകര്‍ ഓടിയെത്തുകയുമായിരുന്നു. എന്നാല്‍ ക്രൈംബ്രാഞ്ച് ആണെന്നറിഞ്ഞതോടെ അവരും പലവഴിക്കായി ഓടിയെന്നാണ് വിവരം.

ചേര്‍ത്തല പൊലീസ് സ്റ്റേഷന്‍ സമീപത്തായിരുന്നുവെങ്കിലും സന്ദര്‍ശന വിവരം അവിടെ അറിയിച്ചിരുന്നില്ല. മോന്‍സണ്‍ മാവുങ്കലിന്റെ വീടുകള്‍ക്ക് സുരക്ഷ ഒരുക്കാന്‍ പൊലീസിന് നിര്‍ദേശം നല്‍കിയത് അന്നത്തെ ഡിജിപി ലോക്നാഥ് ബെഹ്റ ആയിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. ഡിജിപിയായിരിക്കെ ലോക്നാഥ് ബെഹ്റ സുരക്ഷയൊരുക്കാന്‍ നിര്‍ദേശം നല്‍കി. ആലപ്പുഴ ജില്ലാ പൊലീസ് സൂപ്രണ്ടിനും കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ക്കുമാണ് കത്ത് നല്‍കിയത്.

2019 ല്‍ ജൂണിലാണ് ഇത് സംബന്ധിച്ച് നിര്‍ദേശം നല്‍കിയത്. സുരക്ഷയൊരുക്കാന്‍ നിര്‍ദേശിച്ച് ഡിജിപി അയച്ച കത്തുകളുടെ പകര്‍പ്പുകള്‍ പുറത്ത് വന്നു. മോന്‍സണ്‍ മാവുങ്കലിന്റെ കൊച്ചി കലൂരിലെ വീടിനും ചേര്‍ത്തലയിലെ വീടിനുമായിരുന്നു പൊലീസ് സുരക്ഷ ഒരുക്കിയത്. ചേര്‍ത്തല പൊലീസിന്റെ ബീറ്റ് ബോക്സുള്‍പ്പെടെ ആയിരുന്നു മോന്‍സന്റെ

വീടിന്റെ ഗേറ്റില്‍ സ്ഥാപിച്ചിരുന്നു. പ്രദേശത്ത് രാത്രി പട്രോളിങ് നടത്തുന്ന പൊലീസുകാര്‍ ബോക്സിലെ ഷീറ്റില്‍ ഒപ്പിടണം. ഇതു സിഐയോ അല്ലെങ്കില്‍ സ്റ്റേഷന്‍ ഓഫിസറോ പരിശോധിക്കുന്ന തരത്തില്‍ സുപ്രധാന പോയിവന്റായാണ് മോന്‍സന്റെ വീട് രേഖപ്പെടുത്തിയത്. ഒരു പ്രദേശത്തെ സുരക്ഷ ദിവസവും വിലയിരുത്തുന്നതിനാണ് പോലീസ് ബീറ്റ് ബോക്സുകള്‍ വെക്കാറുള്ളത്. തട്ടിപ്പില്‍ മോണ്‍സണ്‍ പിടിയിലായതോടെഈ ബീറ്റ് ബോക്സുകള്‍ കഴിഞ്ഞ ദിവസം പൊലീസ് എടുത്തുമാറ്റി.

ഡിജിപി ആയിരിക്കെ ലോക്നാഥ് ബെഹ്റ മോണ്‍സണിന്റെ വീട് സന്ദര്‍ശിച്ച ശേഷമാണ് കൊച്ചിയിലെ വീട്ടില്‍ ബീറ്റ് ബോക്സ് സ്ഥാപിച്ചതെന്നാണ് തട്ടിപ്പുമായി ബന്ധപ്പെട്ട പരാതിക്കാര്‍ നേരത്തെ തന്നെ ആക്ഷേപം ഉന്നയിച്ചിരുന്നു.mons

Next Story