Top

കോഴിക്കോട് മൊബൈല്‍ പൊട്ടിത്തെറിച്ച് യുവാവിന് പൊള്ളലേറ്റു

13 Aug 2021 9:14 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

കോഴിക്കോട് മൊബൈല്‍ പൊട്ടിത്തെറിച്ച് യുവാവിന് പൊള്ളലേറ്റു
X

മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ച് യുവാവിന് പൊള്ളലേറ്റു. കോഴിക്കോട് മിഠായി തെരുവിലെ ഫൂട് വെയര്‍ ജീവനക്കാരനായ ഇസ്‌മൈലിനാണ് പൊള്ളലേറ്റത്. അപകടത്തില്‍ സാരമായി പരുക്കേറ്റതായാണ് റിപ്പോര്‍ട്ട്. പോക്കറ്റില്‍ കിടന്നിരുന്ന ഫോണാണ് പൊട്ടിത്തെറിച്ചായിരുന്നു അപകടം.

ഇതിന് മുമ്പും സമാനമായി രീതിയില്‍ സംസ്ഥാനത്ത് അപകടം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. കഴിഞ്ഞ ജൂണില്‍ മലപ്പുറത്തായിരുന്നു സംഭവം. പോക്കറ്റില്‍ കിടന്ന ഫോണ്‍ പൊട്ടിത്തെറിച്ചതിനെ തുടര്‍ന്ന് മലപ്പുറം സ്വദേശിയായ ശിഹാബുദ്ദീന്റെ കാലിന് സാരമായി പരുക്കേല്‍ക്കുകയും ചെയ്തിരുന്നു.

Next Story