Top

ഗോള്‍ ഹരിതയുടെ കോര്‍ട്ടില്‍, തീരുമാനവും: എംകെ മുനീര്‍

മുസ്ലീം ലീഗിന്റെ പോഷക സംഘടനയില്‍ 20 ശതമാനം വനിത സംവരണം ഉള്‍പ്പെടുത്തിയത് ഹരിത വിവാദം ഉയര്‍ന്ന സാഹചര്യത്തിലല്ലെന്നും എംകെ മുനീര്‍ കൂട്ടിചേര്‍ത്തു

3 Oct 2021 6:48 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ഗോള്‍ ഹരിതയുടെ കോര്‍ട്ടില്‍, തീരുമാനവും: എംകെ മുനീര്‍
X

എംഎസ്എഫ് സംസ്ഥാന അധ്യക്ഷന്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ വനിതാ കമ്മീഷനില്‍ നല്‍കിയ പരാതിയില്‍ ഹരിത നേതാക്കളാണ് തീരുമാനം എടുക്കേണ്ടതെന്ന് ലീഗ് ഉന്നതാധികാര സമിതി അംഗം എംകെ മുനീര്‍. അതിന് അനുസരിച്ചാണ് ഹരിത അധ്യായം അടക്കണോ തുറക്കണോയെന്ന് തീരുമാനിക്കുന്നതെന്ന് എംകെ മുനീര്‍ പറഞ്ഞു. ഹരിത അധ്യായം അടഞ്ഞതാണെന്ന മുസ്സീം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പിഎംഎ സലാം കഴിഞ്ഞ ദിവസം പറഞ്ഞത്. ഇതില്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് വിശദീകരണം നല്‍കുകയായിരുന്നു എംകെ മുനീര്‍. ഹരിത വിഷയത്തില്‍ മുസ്ലീം ലീഗിനുള്ളിലെ ചര്‍ച്ചകള്‍ അടഞ്ഞ അധ്യായമാണെന്നാണ് പിഎംഎ സലാം പറഞ്ഞതെന്നും എംകെ മുനീര്‍ പറഞ്ഞു.

'ഗോള്‍ ഹരിത പ്രവര്‍ത്തകരുടെ കോര്‍ട്ടിലാണ്. രണ്ടാമത്തെ കാര്യം ഹരിത പ്രവര്‍ത്തകര്‍ ഇപ്പോഴും പാര്‍ട്ടിയില്‍ ഉണ്ട്. വിഷയം അടഞ്ഞ അധ്യായമല്ല. എന്നാല്‍ ചര്‍ച്ച അടഞ്ഞ അധ്യായമാണ്.' മുനീര്‍ പറഞ്ഞു.

മുസ്ലീം ലീഗിന്റെ പോഷക സംഘടനയില്‍ 20 ശതമാനം വനിത സംവരണം ഉള്‍പ്പെടുത്തിയത് ഹരിത വിവാദം ഉയര്‍ന്ന സാഹചര്യത്തിലല്ലെന്നും എംകെ മുനീര്‍ കൂട്ടിചേര്‍ത്തു.ഹരിതയുമായി ഉണ്ടാക്കിയ ധാരണയുടെ പുറത്ത് ഉള്ള തീരുമാനമായിരുന്നു. എന്നാല്‍ അവര്‍ പുറത്ത് പോയ സാഹചര്യത്തിലല്ലെന്നാണ് മുനീറിന്റെ വിശദീകരണം.

Next Story