Top

'കണ്ണൂരിലേത് ആര്‍എസ്എസ് അനുകൂല സിലബസായി മാറുമോ'; ഭയമുണ്ടെന്ന് എംകെ മുനീര്‍

ആര്‍എസ്എസിന് അനുകൂലമായ സിലബസായി മാറുമോയെന്ന് ഭയപ്പെടുന്നുണ്ടെന്നും എംകെ മുനീര്‍

11 Sep 2021 6:22 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

കണ്ണൂരിലേത് ആര്‍എസ്എസ് അനുകൂല സിലബസായി മാറുമോ; ഭയമുണ്ടെന്ന് എംകെ മുനീര്‍
X

കണ്ണൂര്‍ സര്‍വ്വകലാശാല സിലബസ് വിവാദത്തില്‍ പ്രതികരിച്ച് എംകെ മുനീര്‍. ഗാന്ധിക്കും നെഹ്‌റുവിനും അപ്പുറത്തേക്ക് ഹിന്ദുത്വ വാദികള്‍ക്ക് പ്രാധാന്യം നല്‍കുന്നതാണ് പ്രശ്‌നമെന്നും ഇത്തരത്തില്‍ തുലനം ചെയ്യാതെ പോകുമ്പോള്‍ അത് ആര്‍എസ്എസിന് അനുകൂലമായ സിലബസായി മാറുമോയെന്ന് ഭയപ്പെടുന്നുണ്ടെന്നും എംകെ മുനീര്‍ കോഴിക്കോട് പ്രതികരിച്ചു.

സര്‍വ്വകലാശാല വേണ്ടത്ര പഠനം നടത്താതെയാണ് സിലബസ് തയ്യാറാക്കിയതെന്നും എംകെ മുനിര്‍ വ്യക്തമാക്കി.

എംകെ മുനീറിന്റെ പ്രതികരണം-

ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ നിന്നും നോക്കുമ്പോള്‍ ഗാന്ധിക്കും നെഹ്‌റുവിനും കിട്ടുന്നതിനേക്കാള്‍ പ്രധാന്യം ഇതിനകത്ത് ഗോള്‍വാള്‍ക്കര്‍ക്കും സവര്‍ക്കര്‍ക്കും ദീന്‍ ദയാലിനും ഒക്കെ കിട്ടിയെന്നതാണ് പ്രശ്‌നം. ഇത്തരത്തില്‍ സിലബസ് തയ്യാറാക്കുന്നതിന് മുമ്പ് ഒരു ശില്‍പശാല നടത്തും. ബോര്‍ഡ് ഓഫ് സ്റ്റഡീസ് ഇല്ലാത്തതിനാല്‍ വിദഗ്ധരേയാണ് ചുമതലപ്പെടുത്തിയത്. പുതിയ കോഴ്‌സ് ആയതിനാല്‍ അവര്‍ ഇതിനെകുറിച്ച് പഠിച്ചിട്ടില്ല.

കാലിക്കറ്റ് യൂണിവേഴ്‌സിറ്റി എടുത്ത് പരിശോധിക്കുമ്പോള്‍ ഗാന്ധിക്കും നെഹ്‌റുവിനും ജയ്പ്രകാശ് നാരായണനുമൊക്കെയാണ് പ്രധാന്യം കൊടുത്തിരിക്കുന്നത്. ഇന്നത്തെ ഇന്ത്യന്‍ രാഷ്ട്രീയ സാഹചര്യം എടുത്ത് നോക്കുമ്പോള്‍ സവര്‍ക്കറിനേയും ഗോള്‍വാള്‍ക്കറിനേയും പര്‍വ്വതീകരിക്കുന്ന ഫാസിറ്റ് ഭരണമാണ് ഇവിടെ നിലനില്‍ക്കുന്നത്. ഗാന്ധിയും നെഹ്‌റുവും അപ്രസക്തുകയും മറിച്ച് ഹിന്ദുത്വ പ്രത്യശാസ്ത്രത്തെ പര്‍വ്വതീകരിക്കുകയും ചെയ്യുന്ന പ്രൊപോഷന്‍ വന്നതുകൊണ്ടാണ് ഇത് പരിശോധിക്കണം എന്ന് ഉന്നയിക്കുന്നത്. ഇത്തരത്തില്‍ തുലനം ചെയ്യാതെ പോകുന്നതിനാലാണ് അത് ആര്‍എസ്എസിന് അനുകൂലമായ സിലബസായി മാറുമെന്ന് ഭയപ്പെടുന്നു.

Next Story