Top

'നമ്മുടെ കുട്ടികള്‍ ബ്രില്ല്യന്റാണ്'; ഹരിത ഭാരവാഹികളുമായി ചര്‍ച്ച നടത്തും: എംകെ മുനീര്‍

ഭാരവാഹിത്വത്തില്‍ നിന്നും പുറത്താക്കിയെങ്കിലും ഹരിത ഭാരവാഹികളുമായി ആശയവിനിമയം തടഞ്ഞിട്ടില്ലെന്ന് എംകെ മുനീര്‍ എംഎല്‍എ

18 Sep 2021 5:59 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

നമ്മുടെ കുട്ടികള്‍ ബ്രില്ല്യന്റാണ്; ഹരിത ഭാരവാഹികളുമായി ചര്‍ച്ച നടത്തും: എംകെ മുനീര്‍
X

ഭാരവാഹിത്വത്തില്‍ നിന്നും പുറത്താക്കിയെങ്കിലും ഹരിത ഭാരവാഹികളുമായി ആശയവിനിമയം തടഞ്ഞിട്ടില്ലെന്ന് എംകെ മുനീര്‍ എംഎല്‍എ. മുസ്ലീം ലീഗ് നേതൃത്വം വീണ്ടും ഹരിത നേതാക്കളുമായി ചര്‍ച്ച നടത്തും എന്നതിന്റെ സാധ്യതകള്‍ സൂചിപ്പിച്ചുകൊണ്ടായിരുന്നു മുനീറിന്റെ പ്രതികരണം. പാര്‍ട്ടി ഒരിക്കലും ഹരിത നേതാക്കളെ പുറത്തായിട്ടില്ല. മറിച്ച് ഭാരവാഹിത്വത്തില്‍ നിന്നും മാത്രമെ പുറത്താക്കിയിട്ടുള്ളൂവെന്നും മുനീര്‍ ഓര്‍മ്മിപ്പിച്ചു. ഹരിത നേതാക്കളെ പ്രശംസിച്ച് കൊണ്ടായിരുന്നു മുനീറിന്റെ പ്രതികരണം. 'നമ്മുടെ മുഴുവന്‍ കുട്ടികളും ബ്രില്ല്യന്റാണ്. ഇനിയും ഉണ്ട് ബ്രില്ല്യന്റായ കുട്ടികള്‍' എന്നായിരുന്നു മുനീറിന്റെ വാക്കുകള്‍.

കഴിഞ്ഞ ദിവസം പികെ കുഞ്ഞാലിക്കുട്ടിയും ഇതേ പരാമര്‍ശം നടത്തിയിരുന്നു. ഹരിത വിഷയം പാര്‍ട്ടി വീണ്ടും ചര്‍ച്ചചെയ്യുമെന്ന് മുതിര്‍ന്ന മുസ്ലീം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി. മുസ്ലിം ലീഗിലെ പ്രധാന നേതാക്കളുമായി ഈ വിഷയം ചര്‍ച്ചചെയ്തു വരികയാണ്. ഇതിന്റെ എല്ലാ വശങ്ങളും ചര്‍ച്ച ചെയ്യേണ്ടതുണ്ട്. ഞങ്ങള്‍ വളര്‍ത്തിക്കൊണ്ടുവന്ന കുട്ടികള്‍ പ്രഗല്‍ഭരാണ്. സമൂഹമാധ്യമങ്ങള്‍ടക്കം വാര്‍ത്തകളെ വക്രീകരിക്കുകയാണെന്നും അദ്ദേഹം മാധ്യമങ്ങളോട് വ്യക്തമാക്കി. ചന്ദ്രിക പത്രവുമായി ബന്ധപ്പെട്ട കള്ളപ്പണകേസില്‍ ഇഡിക്ക് മുന്നില്‍ ഹാജരായ ശേഷം മാധ്യമങ്ങളോട് പ്രതികരിക്കവെയായിരുന്നു ഹരതിയെ പിന്തുണച്ചുള്ള കുഞ്ഞാലിക്കുട്ടിയുടെ പ്രതികരണം.

Next Story