Top

'നവാസിന്റെ വാക്കിന് അടിവരയിടേണ്ട കാര്യം മുപ്പത് വര്‍ഷമായി പദവിയിലിരിക്കുന്ന എനിക്കില്ല'; എംഎസ്എഫ് പ്രസിഡണ്ടിനെ തള്ളി എംകെ മുനീര്‍

എംഎസ്എഫിന്റെ സ്റ്റേറ്റ് പ്രസിഡണ്ട് പറഞ്ഞതിന് അടിവരയിടേണ്ട് കാര്യം മുപ്പത് വര്‍ഷമായി പദവിയിലിരിക്കുന്ന എനിക്കില്ല

18 Aug 2021 5:51 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

നവാസിന്റെ വാക്കിന് അടിവരയിടേണ്ട കാര്യം മുപ്പത് വര്‍ഷമായി പദവിയിലിരിക്കുന്ന എനിക്കില്ല; എംഎസ്എഫ് പ്രസിഡണ്ടിനെ തള്ളി എംകെ മുനീര്‍
X

എംഎസ്എഫ് സംസ്ഥാന പ്രസിഡണ്ട് പികെ നവാസിനെ തള്ളി എംകെ മുനീര്‍. പ്രസിഡണ്ട് പറഞ്ഞതിനോട് അടിവരയിടാനല്ല താന്‍ ഇവിടെ നില്‍ക്കുന്നതെന്നും മൂപ്പത് വര്‍ഷമായി പാര്‍ട്ടി പദവിയില്‍ ഇരിക്കുന്ന തനിക്ക് അതിന്റെ ആവശ്യമില്ലെന്നും മുനീര്‍ പറഞ്ഞു. പാര്‍ട്ടിയിലെ വിഭാഗീയതയുടെ ഭാഗമായാണ് ഇത്തരം വിവാദങ്ങള്‍ ഉയരുന്നത് എന്ന നവാസിന്റെ വാദത്തോടായിരുന്നു മുനീറിന്റെ പ്രതികരണം.


'എംഎസ്എഫിന്റെ സ്റ്റേറ്റ് പ്രസിഡണ്ട് പറഞ്ഞതിന് അടിവരയിടേണ്ട് കാര്യം മുപ്പത് വര്‍ഷമായി പദവിയിലിരിക്കുന്ന എനിക്കില്ല
.' എംകെ മുനീര്‍ പറഞ്ഞു.

എംഎസ്എഫിന്റെ നേതൃത്വം പ്രയോഗിച്ച ഭാഷയോട് നേതൃത്വം യോജിക്കുന്നില്ലെന്നും എംകെ മുനീര്‍ പറഞ്ഞു. അതിനാലാണ് കാരണംകാണിക്കല്‍ നോട്ടീസ് നല്‍കിയത്, മറുപടി കിട്ടിയിട്ട് തൃപ്തികരമല്ലെങ്കില്‍ അതിന്റെ മുകളിലേക്ക് നടപടി പോകുമെന്നും എംകെ മുനീര്‍ വ്യക്തമാക്കി.

'പാര്‍ട്ടിക്ക് സന്ദുലിതമായിട്ട് മാത്രമെ മുന്നോട്ട് പോകാന്‍ കഴിയുകയുള്ളൂ. ഹരിതയുടെ കാര്യത്തില്‍ ഉണ്ടായത് ഹരിത കുറച്ചുകൂടി ചര്‍ച്ചക്ക് നിന്നുകൊടുക്കേണ്ടിയിരുന്നു. ശത്രുക്കള്‍ക്ക് നമ്മള്‍ ഒന്നും എറിഞ്ഞ് കൊടുക്കരുത്. എംഎസ്എഫ് ഭാഷകള്‍ പ്രോയോഗിക്കുമ്പോള്‍ ശത്രുക്കള്‍ക്കാണ് ഗുണം കിട്ടുക.' എംകെ മുനീര്‍ അഭിപ്രായപ്പെട്ടു.

നേതൃത്വത്തിന്റെ തീരുമാനം ചര്‍ച്ചകളുടെ വാതിലുകള്‍ അടക്കുന്നതല്ലെന്നും സിപിഐഎമ്മിന വിളയാടാന്‍ ആരേയും വിട്ടുകൊടുക്കില്ലെന്നും എംകെ മുനീര്‍ പറഞ്ഞു.



Next Story