Top

കാണാതായ വീട്ടമ്മയുടെ മൃതദേഹം അയല്‍വാസിയുടെ അടുക്കളയില്‍ കുഴിച്ചിട്ട നിലയില്‍

അയവല്‍വാസിയായ ബിനോയി ഒളിവാലാണ്

3 Sep 2021 9:54 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

കാണാതായ വീട്ടമ്മയുടെ മൃതദേഹം അയല്‍വാസിയുടെ അടുക്കളയില്‍ കുഴിച്ചിട്ട നിലയില്‍
X

ഇടുക്കിയില്‍ കാണാതായ വീട്ടമ്മയുടെ മൃതദേഹം അയല്‍വാസിയുടെ അടുക്കളയില്‍ കുഴിച്ച് മൂടിയ നിലയില്‍ കണ്ടെത്തി. ഇടുക്കി പണിക്കന്‍കുടിയില്‍ വാടകയ്ക്ക് താമസിച്ചു വരികയായിരുന്ന സിന്ധുവിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. അയവല്‍വാസിയായ ബിനോയി ഒളിവാലാണ്.

ആഴ്ച്ചകള്‍ക്ക് മുമ്പാണ് സിന്ധുവിനെ കാണാതായാത്. ഇതുമായി ബന്ധപ്പെട്ട് അന്വേഷണം നടന്നു വരുകയായിരുന്നു. അയല്‍വാസിയായ ബിനോയിയില്‍ സംശയം തോന്നിയതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് മൃതദേഹം കണ്ടെത്തിയത്.

അഞ്ച് വർഷത്തോളമായി പണിക്കന്‍ കുടിയില്‍ വാടക വീട്ടില്‍ താമസിച്ചു വരികയായിരുന്ന കാമാക്ഷി സ്വദേശിനിയായ സിന്ധു കുറച്ചു കാലങ്ങളായി അയല്‍വാസിയായ ബിനോയിയുമായി ഒരുമിച്ച് ജീവിച്ചു വരുകയായിരുന്നു. എന്നാല്‍ ഇരുവർക്കുമിടയില്‍ പ്രശ്നങ്ങള്‍ ഉണ്ടായിരുന്നുവെന്നും ബിനോയ് ഇവരെ മർദ്ദിച്ചിരുന്നതായും സിന്ധുവിന്‍റെ അമ്മ വെള്ളത്തൂവല്‍ പൊലീസില്‍ പരാതിപ്പെട്ടതോടെയാണ് അന്വേഷണം ബിനോയിയിലേക്കെത്തിയത്.. തുടർന്ന് ഇയാളെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് മൃതദേഹം കണ്ടെത്തിയത്. ബിനോയിയാണ് കൊലപാതകത്തിന് പിന്നിലെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം. ഒളിവില്‍ പോയ ബിനോയിക്കായി പൊലിസ് അന്വേഷണം ഊർജിതമാക്കി.

Next Story