Top

മുതലപ്പൊഴിയിൽ കുളിക്കുന്നതിനിടെ നവവരനെ കാണാതായി: അപകടം ഭാര്യ നോക്കിനിൽക്കേ

23 Aug 2021 7:13 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

മുതലപ്പൊഴിയിൽ കുളിക്കുന്നതിനിടെ നവവരനെ കാണാതായി: അപകടം ഭാര്യ നോക്കിനിൽക്കേ
X

ചിറയിൻകീഴ് അഞ്ചുതെങ്ങ് മുതലപ്പൊഴിയിൽ ഭാര്യയോടൊത്ത് സന്ദർശനത്തിന് എത്തിയ യുവാവിനെ കടലിൽ കാണാതായി. കുളിക്കുന്നതിനിടെയാണ് ഇയാളെ കാണാതായത്. തിരുവോണദിവസം വൈകിട്ടോടെയായിരുന്നു സംഭവം. നഗരൂർ, കൊടുവഴന്നൂർ ഗണപതിയാംകോണത്ത് വിളയിൽ വീട്ടിൽ അനുരാജിനെ (25) യാണ് കാണാതായത്. കോസ്റ്റൽ പൊലീസും മറൈൻ എൻഫോഴ്സ്മെൻറും ചേർന്ന് യുവാവിനായി തിരച്ചിൽ തുടരുകയാണ്.

എട്ടുപേർ ഉൾപ്പെടുന്ന സംഘം ഒരുമിച്ചാണ് മുതലപ്പൊഴിയിൽ സന്ദർശനത്തിന് എത്തിയത്. വൈകീട്ട് ആറ് മണിയോടെ കടലിൽ കുളിക്കുന്നതിനിടെ ശക്തമായ തിരയിൽപ്പെട്ട് നാല് പേർ മുങ്ങിതാഴുകയായിരുന്നു. കോസ്റ്റൽ വാർഡൻമാർ മൂന്നു പേരെ കരയ്ക്കെത്തിച്ചെങ്കിലും അനുരാജിനെ കണ്ടെത്താനായില്ല. യുവാക്കൾ കുളിക്കാൻ ഇറങ്ങുമ്പോൾ തന്നെ അപകട സാധ്യതാ മുന്നറിയിപ്പ് നൽകിയിരുന്നതായി വാർഡൻമാർ പറഞ്ഞു. രണ്ടുമാസം മുൻപാണ് അനുരാജിന്റെ വിവാഹം കഴിഞ്ഞത്.

Next Story